ഡബ്ലിൻ തപസ്യയുടെ പുതിയ നാടകം ‘ആർട്ടിസ്റ്റ്’ നവംബർ 21-ന് സൈന്റോളജി സെന്ററിൽ

ഡബ്ലിൻ: സിറോ മലബാർ ചർച്ച് ബ്ലാഞ്ചട്സ്ടൗൺ അവതരിപ്പിക്കുന്ന ഡബ്ലിൻ തപസ്യയുടെ പുതിയ നാടകമായ ‘ആർട്ടിസ്റ്റ്’ നവംബർ 21-ന് വൈകിട്ട് ഏഴ് മണിക്ക് ഡബ്ലിനിലെ സൈന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ അരങ്ങേറാൻ ഒരുങ്ങുന്നു. ‘ഇസബെൽ’, ‘ലോസ്റ്റ് വില്ല’, ‘ഒരുദേശം നുണ പറയുന്നു’, ‘പ്രളയം’ തുടങ്ങി പ്രേക്ഷക പ്രശംസ നേടിയ നിരവധി നാടകങ്ങൾ ഇതിനുമുമ്പ് ഡബ്ലിൻ തപസ്യ ഡ്രാമ ക്ലബിന്റെ ബാനറിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

മികച്ച അഭിനയമുഹൂർത്തങ്ങളും, ഗാനരംഗങ്ങളും, നൃത്തങ്ങളും കോർത്തിണക്കിയ ത്രില്ലർ ഗണത്തിൽപ്പെടുന്ന ‘ആർട്ടിസ്റ്റ്’ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത ദൃശ്യാനുഭവമാകും എന്നും സംഘാടകർ അറിയിച്ചു. വളരെ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന രീതിയിലാണ് നാടകം ഒരുക്കിയിട്ടുള്ളത്.

പ്രമുഖ അഭിനേതാക്കളായ തോമസ് അന്തോണി, പ്രിൻസ് ജോസഫ് അങ്കമാലി, സജി കൂവപ്പള്ളിൽ, സ്മിത അലക്സ്, രശ്മി രവീന്ദ്രനാഥ്‌, വിനോദ് മാത്യു, ജോൺ മാത്യു, ജോസ് ജോൺ, റോളി ചാക്കോ,  മാർട്ടിൻ പുലിക്കുന്നേൽ,  ബിന്നെറ്റ് ഷിൻസ്, ലിൻസ് ഡെന്നി, ജിസ്ന ബാസ്റ്റിൻ, ഐറിൻ ടോണി, ഇവാൻ ജിയോ, റിയാന ജിനേഷ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സലിൻ ശ്രീനിവാസ് രചന നിർവ്വഹിച്ച ‘ആർട്ടിസ്റ്റ്’ന്റെ സംഗീതം സിംസൺ ജോൺ, ഗാനരചന ജെസി ജേക്കബ്, നൃത്തസംവിധാനം വിഷ്ണു ശങ്കർ എന്നിവരും, സംവിധാനം ബിനു ആന്റണിയും തോമസ് അന്തോണിയും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.

ഈ പ്രദർശനം ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായാണ് ഒരുക്കിയിരിക്കുന്നത്. അയർലൻഡിലെ കലാസ്നേഹികളെ ഒരുമിപ്പിക്കുന്ന ഈ സായാഹ്നത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ടിക്കറ്റുകൾക്ക്
https://buy.stripe.com/14AbJ02Ou4IWclT5Le8Zq06

Share this news

Leave a Reply