അയര്‍ലണ്ടില്‍ വീശിയടിച്ച ക്ലൗഡിയ കൊടുങ്കാറ്റിനെ തുടര്‍ന്ന് അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും. നിരവധി വീടുകളില്‍ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
ശക്തമായ കാറ്റും മഴയും കാരണം വിവിധ കൗണ്ടികളില്‍ വെള്ളി, ശനി ദിവസങ്ങളിലായി കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ വാണിങ്ങുകള്‍ നല്‍കിയിരുന്നു. ഡബ്ലിന്‍, കോര്‍ക്ക് അടക്കമുള്ള പ്രദേശങ്ങളും ഇതില്‍ പെടുന്നു. രാജ്യത്തെ കിഴക്ക്, തെക്ക് കൗണ്ടികളെയാണ് കൊടുങ്കാറ്റ് പ്രധാനമായും ബാധിച്ചത്.
കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചെങ്കിലും പല പ്രദേശങ്ങളിലും ഇപ്പോഴും വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു. യാത്ര ചെയ്യുന്നവര്‍ പ്രത്യേകം മുന്‍കരുതലെടുക്കണം.






