വെളളിയാഴ്ച നടന്ന ചടങ്ങില്‍ 194 പുതിയ അംഗങ്ങള്‍ ഗാര്‍ഡയില്‍ സത്യപ്രതിജ്ഞ ചെയ്ത് സേനയുടെ ഭാഗമായി. ഇതോടെ ആകെ സേനംഗങ്ങളുടെ ബലം 14,481 ആയി. പുതിയ ബാച്ചില്‍ 137 പുരുഷന്മാരും 57 സ്ത്രീകളും ഉള്‍പ്പെടുന്നു. കൂടാതെ യൂറോപ്യന്‍ രാജ്യങ്ങള്‍, ദക്ഷിണ ആഫ്രിക്ക, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ജനിച്ച 18 പേരും സേനയില്‍ ചേര്‍ന്നു. ഒപ്പം 17 ഗാര്‍ഡ റിസര്‍വ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
പുതുതായി സത്യപ്രതിജ്ഞ ചെയ്ത ഗാര്‍ഡയില്‍ 87 പേരെ ഡബ്ലിനിലും, 39 പേരെ ഈസ്റ്റ് മേഖലയിലും, 47 പേരെ സൗത്ത് മേഖലയിലും, 21 പേരെ നോര്‍ത്ത് വെസ്റ്റിലും വിന്യസിക്കും. മുന്‍ ബാച്ചുകളില്‍ നിന്നുള്ള 365 പേര്‍ ഇപ്പോഴും ഗാര്‍ഡാ കോളേജില്‍ പരിശീലനം തുടരുകയാണ്.






