ഡബ്ലിനും കിൽഡെയറിലും €4.4 മില്യൺ വിലവരുന്ന കഞ്ചാവ് പിടികൂടി; നാല് പേർ അറസ്റ്റിൽ

നവംബർ 14 വെള്ളിയാഴ്ച നടന്ന സംയുക്ത ഓപ്പറേഷനിൽ, സൗത്ത് ഡബ്ലിനിലും കിൽഡെയറിലും ആയി €4.4 മില്യൺ വില വരുന്ന കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 30-ലേറെ പ്രായമുള്ള നാല് പുരുഷന്മാരെ അറസ്റ്റ് ചെയ്തു.

220 കിലോ ഹെർബൽ കഞ്ചാവ് ആണ് റവന്യൂ കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിന്റെ ആകെ പിപണി മൂല്യം €4.4 മില്യൺ വരുമെന്നും അധികൃതർ അറിയിച്ചു. തുടർന്ന് ഗാർഡ നടത്തിയ പരിശോധനകളിൽ, €210,000 വിലവരുന്ന 10.5 കിലോ കഞ്ചാവും €10,000 പണവും കണ്ടെത്തി.

അറസ്റ്റിലായവരെ ക്രിമിനൽ ജസ്റ്റിസ് ആക്ട് 2007-ന്റെ സെക്ഷൻ 50 പ്രകാരം ഡബ്ലിനും കിൽഡെയറിലുമുള്ള ഗാർഡ സ്റ്റേഷനുകളിൽ ചോദ്യം ചെയ്യുകയാണ്. അന്വേഷണം തുടരുന്നതായി ഗാർഡ അറിയിച്ചു.

Share this news

Leave a Reply