ശീതകാലം വന്നെത്തിയതോടെ Cavan, Donegal, Monaghan, Leitrim, Sligo എന്നീ കൗണ്ടികളില്‍ സ്‌നോ-ഐസ് യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് (ബുധന്‍) അര്‍ദ്ധരാത്രി 12 മണി മുതല്‍ ആരംഭിക്കുന്ന മുന്നറിയിപ്പ് വ്യാഴാഴ്ച പകല്‍ 12 മണി വരെ തുടരും.
ഇവിടങ്ങളില്‍ ഐസ് പാളികള്‍ ഉറഞ്ഞുകൂടാനും, മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച പകല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ആലിപ്പഴം വീഴ്ചയും ഉണ്ടാകാം. രാത്രിയില്‍ താപനില മൈനസ് 3 ഡിഗ്രി വരെ കുറഞ്ഞേക്കാം.
വ്യാഴാഴ്ചയോടെ താപനില വീണ്ടും കുറയുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു.






