അയര്‍ലണ്ടിന്റെ ധനകാര്യമന്ത്രി എന്ന പദവി രാജിവച്ച് Paschal Donohoe. അദ്ദേഹത്തിന് പകരം താല്‍ക്കാലികമായി ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയും കൂടിയായ സൈമണ്‍ ഹാരിസ് ഈ സ്ഥാനം ഏറ്റെടുക്കും. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍, ചീഫ് നോളജ് ഓഫീസര്‍ എന്നീ നിലകളില്‍ സ്ഥാനം ഏറ്റെടുക്കുന്നതിനായാണ് Paschal Donohoe-യുടെ രാജി.
അതേസമയം ഇത് മന്ത്രിസഭയില്‍ മറ്റ് പ്രധാന സ്ഥാനമാറ്റങ്ങള്‍ക്കു കാരണമായിരിക്കുകയാണ്. ഹാരിസിന് പകരമായി വിദേശകാര്യമന്ത്രിയുടെ സ്ഥാനം ഹെലന്‍ മക്എന്റീ ഏറ്റെടുക്കും. നിലവില്‍ വിദ്യാഭാസം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് മക്എന്റീ. മക്എന്റീയുടെ വകുപ്പുകളാകട്ടെ നിലവില്‍ സഹമന്ത്രിയായ Hildegarde Naughton ഏറ്റെടുക്കുകയും ചെയ്യും.
ഇതിന് പിന്നാലെ Donohoe വിജയിച്ച Dublin Central മണ്ഡലത്തില്‍ പുതിയ ടിഡിക്കായി ഉപതെരഞ്ഞെടുപ്പും നടക്കും.
വേള്‍ഡ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലെ രണ്ടാം സ്ഥാനക്കാരനായി ഇതോടെ Donohoe മാറും. വികസ്വര രാജ്യങ്ങള്‍ക്ക് ധനസഹായം നല്‍കുക എന്നതാണ് ലോക ബാങ്കിന്റെ പ്രധാന ലക്ഷ്യം.






