തണുപ്പ് ശക്തമായതിന് പിന്നാലെ അയര്‍ലണ്ടിലേയ്ക്ക് മഴയുമെത്തുന്നു. ഇതെ തുടര്‍ന്ന് Donegal, Leitrim, Mayo, Sligo എന്നീ കൗണ്ടികളില്‍ ഇന്ന് രാത്രി 9 മണി മുതല്‍ ഞായര്‍ രാത്രി 9 വരെ കാലാവസ്ഥാ വകുപ്പ് യെല്ലോ വാണിങ് നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ വെള്ളമുയരാനും സാധ്യതയുണ്ട്.
ഇതിന് പുറമെ ശക്തമായ കാറ്റ് വീശാനുള്ള സാധ്യത കണക്കിലെടുത്ത് Clare, Galway, Leitrim, Mayo, Sligo എന്നീ കൗണ്ടികളില്‍ യെല്ലോാ വിന്‍ഡ് വാണിങ്ങും നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ വീഴാനും, സാധനങ്ങള്‍ പറന്നുപോകാനുമുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഞായറാഴ്ച രാവിലെ 6 മണിക്ക് നിലവില്‍ വരുന്ന വാണിങ് ഉച്ചയ്ക്ക് 2 മണി വരെ തുടരും.






