അയർലണ്ടിൽ വീണ്ടും കടുത്ത തണുപ്പ്; മഞ്ഞ് രൂപപ്പെടുമെന്നും മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ ഒരാഴ്ച നീണ്ടുനിന്ന മെച്ചപ്പെട്ട കാലാവസ്ഥയ്ക്ക് ശേഷം വീണ്ടും മഞ്ഞ് എത്തുന്നു. ഈയാഴ്ച കടുത്ത തണുപ്പ് അനുഭവപ്പെടുമെന്നും, 1 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില കുറയുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ പ്രവചനം. മിതമായ രീതിയിലുള്ള കാറ്റും ഈയാഴ്ചയില്‍ ഉടനീളം ഉണ്ടാകും. ഇന്ന് രാവിലെ പലയിടങ്ങളിലും മഴ പെയ്യുമെങ്കിലും ഉച്ചയ്ക്ക് മുമ്പ് മാനം തെളിയും. 10 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. എന്നാല്‍ രാത്രിയില്‍ തെക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത് നിന്നും ആരംഭിക്കുന്ന മഴ മറ്റിടങ്ങളിലേയ്ക്കും വ്യാപിച്ച് … Read more

അയർലണ്ടിൽ മഴ തുടരും; മിതമായ കാറ്റ് വീശാനും സാധ്യത

അയര്‍ലണ്ടില്‍ ഈയാഴ്ചയും മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് (ഞായര്‍) രാജ്യത്ത് പലയിടത്തും ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മഴ ശക്തമാകുകയും ചെയ്യും. വൈകുന്നേരത്തോടെ ഒറ്റപ്പെട്ട രീതിയിലാകും മഴ പെയ്യുക. വെയില്‍ ലഭിക്കുകയും ചെയ്യും. 11 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. പടിഞ്ഞാറന്‍ കാറ്റും വീശും. തിങ്കളാഴ്ച രാവിലെ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. 9 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി അന്തരീക്ഷ … Read more

അയർലണ്ടിൽ ഈയാഴ്ചയിലുടനീളം മഴ; പ്രാദേശികമായ വെള്ളപ്പൊക്കത്തിനും സാധ്യത

അയര്‍ലണ്ടില്‍ ഈയാഴ്ച കാലാവസ്ഥ സ്ഥിരതയില്ലാതെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മഴയും അലോസരപ്പെടുത്തും. ഇന്ന് രാവിലെ പലയിടത്തും ഐസ് രൂപപ്പെട്ട് കാണാന്‍ സാധ്യതയുണ്ടെങ്കിലും പിന്നീട് വെയില്‍ ലഭിക്കുകയും, അന്തരീക്ഷം ചൂട് പിടിക്കുകയും ചെയ്യും. പടിഞ്ഞാറന്‍ കൗണ്ടികളില്‍ ചെറിയ മഴ പെയ്‌തേക്കാനും സാധ്യതയുണ്ട്. ഉച്ചയോടെ പല കൗണ്ടികളിലേയ്ക്കും മഴ വ്യാപിക്കും. ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 5 മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. രാത്രിയോടെ മഴ കുറയുകയും, അതേസമയം താപനില മൈനസ് 1 ഡിഗ്രി … Read more

അയർലണ്ടിൽ കാലാവസ്ഥ വീണ്ടും പ്രക്ഷുബ്ധമാകുന്നു; മഴയ്‌ക്കൊപ്പം മൈനസ് 2 ഡിഗ്രി വരെ താപനില കുറയും

ഒരാഴ്ചയോളം നീണ്ട മെച്ചപ്പെട്ട കാലാവസ്ഥയ്ക്ക് ശേഷം അയര്‍ലണ്ടില്‍ ഈയാഴ്ച പൊതുവെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് (തിങ്കള്‍) ആകാശം മേഘാവൃതമായിരിക്കുകയും, ഒറ്റപ്പെട്ട മഴ ലഭിക്കുകയും ചെയ്യും. വടക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത് വൈകുന്നേരത്തോടെ മഴ ശക്തമാകും. 9 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. രാത്രിയോടെ Ulster, Connachy, north Leinster എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്യും. ചൊവ്വാഴ്ച മഴ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയും, പ്രാദേശികമായ വെള്ളപ്പൊക്കങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. വൈകുന്നേരത്തോടെ മാനം തെളിയും. പകല്‍ 3 … Read more

2023 അവസാനിക്കാനിരിക്കെ അയർലണ്ടിൽ കാലാവസ്ഥ പ്രക്ഷുബ്ധമാകുന്നു; 17 കൗണ്ടികളിൽ ജാഗ്രത

2023 അവസാന ആഴ്ചയിലേയ്‌ക്കെത്തുമ്പോള്‍ അയര്‍ലണ്ടില്‍ കാലാവസ്ഥ വീണ്ടും പ്രക്ഷുബ്ധമാകുന്നു. ശക്തമായ മഴ, അതിശക്തമായ കാറ്റ്, മഞ്ഞുവീഴ്ച, മഞ്ഞുറയല്‍ എന്നിവ ഈയാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഡോണഗല്‍, ലെയിട്രിം, സ്ലൈഗോ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിനൊപ്പം മഞ്ഞുവീഴ്ചയുണ്ടാകുമെന്നത് മുന്നില്‍ക്കണ്ട് ശനിയാഴ്ച രാവിലെ 10 മണിവരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്ലെയര്‍, കോര്‍ക്ക്, കെറി, ലിമറിക്ക്, വാട്ടര്‍ഫോര്‍ഡ്, ഗോള്‍വേ, മേയോ, വെക്‌സ്‌ഫോര്‍ഡ് എന്നീ കൗണ്ടികളില്‍ ഇന്ന് അതിശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇതെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 2 മണി മുതല്‍ … Read more

ഐറിഷ് കര തൊട്ട് Gerrit കൊടുങ്കാറ്റ്: രാജ്യമെങ്ങും ജാഗ്രത

Gerrit കൊടുങ്കാറ്റ് ഐറിഷ് തീരം തൊട്ടത്തിന് പിന്നാലെ രാജ്യമെങ്ങും യെല്ലോ വാണിങ് നൽകി കാലാവസ്ഥാ വകുപ്പ്. യെല്ലോ വിൻഡ് വാണിംഗിന് പുറമെ യെല്ലോ റെയ്ൻ വാണിങ്ങും നൽകിയിട്ടുണ്ട്. ഇന്ന് രാത്രി 8 മണി മുതൽ വ്യാഴാഴ്ച അർദ്ധരാത്രി വരെയാണ് മുന്നറിയിപ്പ്. Gerrit കൊടുങ്കാറ്റ് ഇന്ന് (ചൊവ്വ) രാത്രി അയർലണ്ടിലുടനീളം ശക്തമായ മഴയ്ക്ക് കാരണമാകും. ബുധനാഴ്ചയും തുടരുന്ന മഴ പ്രാദേശികമായ വെള്ളപ്പൊക്കത്തിനും ഇടയാക്കും. കടലിൽ ശക്തമായ തിരമാലകൾ ഉയരുന്നത് തീരദേശങ്ങളിലും വെള്ളപ്പൊക്കം സൃഷ്ടിക്കും. ഈ മുന്നറിയിപ്പുകൾക്ക് പുറമെ കെറി, … Read more

അതിശക്തമായ മഴയ്ക്ക് സാധ്യത; കോർക്ക്, കെറി എന്നിവിടങ്ങളിൽ മുന്നറിയിപ്പ്

ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് കോര്‍ക്ക്, കെറി എന്നിവിടങ്ങളില്‍ 24 മണിക്കൂര്‍ നേരത്തേയ്ക്ക് യെല്ലോ റെയിന്‍ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് പകല്‍ 12 മണി മുതല്‍ നാളെ പകല്‍ 12 മണി വരെയാണ് മുന്നറിയിപ്പ്. ശക്തമായ മഴ പ്രാദേശികമായ വെള്ളപ്പൊക്കത്തിലേയ്ക്ക് നയിച്ചേക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. റോഡ് യാത്രയും ദുഷ്‌കരമാകും. ഡ്രൈവര്‍മാര്‍ വളരെ വേഗത കുറച്ച് മാത്രം വാഹനമോടിക്കണം. പരമാവധി 9 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 11 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയാണ് … Read more

അയർലണ്ടിലേക്ക് വീണ്ടും ശക്തമായ മഴയെത്തുന്നു; ഡബ്ലിൻ അടക്കം അഞ്ച് കൗണ്ടികളിൽ ജാഗ്രതാ മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ വീണ്ടും ശക്തമായ മഴ എത്തുന്നു. ബാബേറ്റ് കൊടുങ്കാറ്റിനൊപ്പം എത്തിയ അതിശക്തമായ മഴ കോര്‍ക്ക് അടക്കം നിരവധി പ്രദേശങ്ങളെ വെള്ളപ്പൊക്കത്തിലാക്കിയതിന് പിന്നാലെയാണ് ഈ വാരാന്ത്യം രാജ്യത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (Met Eireann) അറിയിച്ചിരിക്കുന്നത്. ഇതെത്തുടര്‍ന്ന് കാര്‍ലോ, ഡബ്ലിന്‍, കില്‍ക്കെന്നി, വെക്‌സ്‌ഫോര്‍ഡ്, വിക്ക്‌ലോ എന്നിവിടങ്ങളില്‍ യെല്ലോ വാണിങ് നല്‍കി. ഇന്ന് (ശനി) വൈകിട്ട് 5 മണിമുതല്‍ നാളെ പുലര്‍ച്ചെ 4 മണി വരെയാണ് വാണിങ്. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും വെള്ളപ്പൊക്കവും ഉണ്ടാകും. യാത്രയും … Read more

തുടർച്ചയായ മഴ, വെള്ളപ്പൊക്ക സാധ്യത; അയർലണ്ടിലെ 3 കൗണ്ടികളിൽ ജാഗ്രതാ നിർദ്ദേശം

ശക്തമായ മഴയും, വെള്ളപ്പൊക്ക സാധ്യതയും മുന്നില്‍ക്കണ്ട് അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ കാലാവസ്ഥാ നിരീക്ഷണവകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ബാബേറ്റ് കൊടുങ്കാറ്റിനൊപ്പമെത്തിയ മഴ കഴിഞ്ഞയാഴ്ച കോര്‍ക്ക് അടക്കമുള്ള പ്രദേശങ്ങളില്‍ വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. തിങ്കളാഴ്ച രാവിലെ 4 മണി മുതല്‍, ചൊവ്വാഴ്ച രാവിലെ 4 മണി വരെ 24 മണിക്കൂര്‍ നേരമാണ് കില്‍ക്കെന്നി, വെക്‌സ്‌ഫോര്‍ഡ്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ, വെള്ളപ്പൊക്കം, റോഡിലെ കാഴ്ച മങ്ങല്‍, യാത്ര ദുഷ്‌കരമാകല്‍ എന്നിവയ്ക്ക് … Read more

അയർലണ്ടിൽ വീണ്ടും വീശിയടിച്ച് ബാബേറ്റ് കൊടുങ്കാറ്റ്; 20,000 യൂറോ വരെ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ

അയര്‍ലണ്ടില്‍ ബാബേറ്റ് കൊടുങ്കാറ്റ് നാശം വിതയ്ക്കുന്നത് ഇന്നലെയും തുടര്‍ന്നു. ശക്തമായ മഴയും, കാറ്റും, വെള്ളപ്പൊക്കവും രാജ്യത്ത് പലയിടത്തും വെള്ളിയാഴ്ചയും ഗതാഗത സ്തംഭനത്തിനും മറ്റും കാരണമായി. ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഡബ്ലിന്‍, വിക്ക്‌ലോ കൗണ്ടികളില്‍ ഇന്ന് രാവിലെ 8 മണി വരെ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് വാണിങ് നല്‍കിയിരുന്നു. വെള്ളിയാഴ്ച ഡബ്ലിനില്‍ പലയിടത്തും പ്രാദേശികമായുണ്ടായ വെള്ളപ്പൊക്കത്തില്‍ റോഡ് യാത്ര ദുഷ്‌കരമായി. റെയില്‍ ഗതാഗതത്തിനും തടസം നേരിട്ടു. അതേസമയം ഈയാഴ്ച കോര്‍ക്കില്‍ പെയ്ത ശക്തമായ മഴയെ … Read more