ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ വീട്ടിൽ നടന്ന ആക്രമണത്തിൽ ഒരു സ്ത്രീക്ക് പൊള്ളലേറ്റു. ഗുരുതരമായ പൊള്ളലേറ്റതിനെ തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ ഏകദേശം 10.10-ഓടെയാണ് സംഭവം നടന്നത്. സംഭവത്തിൽ ഒരു പുരുഷനും നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്.
സംഭവസ്ഥലം ഗാർഡ സാങ്കേതിക പരിശോധനയ്ക്കായി സീൽ ചെയ്തു. ഒരു മുതിർന്ന ഓഫീസറെ അന്വേഷണത്തിനു നിയോഗിച്ചതോടൊപ്പം, അന്വേഷണത്തിന്റെ ഭാഗമായി ക്ലോ ണ്ടാൽക്കിൻ ഗാർഡ സ്റ്റേഷനിൽ ഒരു ഇൻസിഡന്റ് റൂമും ഒരുക്കിയിട്ടുണ്ട്.
Oak Downs പ്രദേശത്ത് ചൊവ്വാഴ്ച രാവിലെ 9.30നും 10.20നും ഇടയിൽ ഉണ്ടായിരുന്നവർ, പ്രത്യേകിച്ച് വീഡിയോ ദൃശ്യങ്ങളുള്ളവർ, അന്വേഷണത്തിന് സഹായിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.






