ശക്തമായ കാറ്റ് വീശാനുള്ള സാധ്യത മുന്നിൽ കണ്ട് ഡൊണഗലിലും മയോയിലും സ്റ്റാറ്റസ് യെല്ലോ വിൻഡ് വാണിംഗ് പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്. ഇന്ന് വൈകുന്നേരം 4 മണി മുതൽ നാളെ രാവിലെ 6 മണി വരെയാണ് മുന്നറിയിപ്പ്.
തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് ശക്തമായ കാറ്റുവീശുന്നതിനാൽ യാത്രാ സാഹചര്യങ്ങൾ ദുഷ്‌കരമാകുമെന്നും, കാറ്റിൽ അവശിഷ്ടങ്ങൾ പാറിവന്നു വീഴാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.
മറ്റിടങ്ങളിൽ, ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും, മഴയും ചാറ്റൽ മഴയും ഉണ്ടാകും, തുടർന്ന് ഇന്ന് ഉച്ചകഴിഞ്ഞ് കിഴക്കോട്ട് ശക്തമായ മഴ പെയ്യാൻ തുടങ്ങും, പിന്നീട് വെയിലും ഒറ്റപ്പെട്ട മഴയും ഉണ്ടാകും.
ദിവസം മുഴുവൻ കാറ്റ് ശക്തി പ്രാപിക്കുകയും പടിഞ്ഞാറൻ, വടക്ക് പടിഞ്ഞാറൻ തീരങ്ങളിൽ കൊടുങ്കാറ്റ് വീശുകയും ചെയ്യും.
രാജ്യത്തുടനീളമുള്ള ഏറ്റവും ഉയർന്ന താപനില 11 മുതൽ 15 ഡിഗ്രി വരെയായിരിക്കും.
നാളെ രാജ്യവ്യാപകമായി തണുപ്പുള്ളതും, മൂടൽമഞ്ഞുള്ളതുമായ കാലാവസ്ഥ ആയിരിക്കും. ചിലയിടങ്ങളിൽ കനത്ത മഴയും ഉണ്ടാകും.ആലിപ്പഴ വർഷത്തിനും ഒറ്റപ്പെട്ട ഇടിമിന്നലിനും സാധ്യതയുണ്ട്.






