ഡബ്ലിൻ ജോർജ്ജ് ഡോക്ക് വഴി റെഡ് ലുവാസ് ലൈൻ വെള്ളിയാഴ്ച മുതൽ വീണ്ടും പ്രവർത്തനമാരംഭിക്കും

ഡബ്ലിനിലെ ജോർജ്ജ് ഡോക്കിലെ റെഡ് ലുവാസ് ലൈൻ വെള്ളിയാഴ്ച ഔദ്യോഗികമായി വീണ്ടും തുറക്കും. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19-ന് ജോർജ്ജ് ഡോക്കിലെ പാലത്തിനടിയിൽ ഉണ്ടായ വലിയ തീപിടുത്തത്തെത്തുടർന്ന് മൂന്ന് മാസമായി പാലം വഴിയുള്ള റൂട്ട് അടച്ചിട്ടിരിക്കുകയാണ്. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും പാലത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.

പാലം അടച്ചതോടെ , Connolly Station, Point എന്നിവിടങ്ങളിലേക്കുള്ള ലുവാസ് റെഡ് ലൈനും പ്രവർത്തിക്കുന്നില്ല.
പകരം ബസ് സർവീസ് ആരംഭിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ, മൂന്ന് മാസത്തെ അറ്റകുറ്റ പണികൾക്ക് ശേഷം പാലം വെള്ളിയാഴ്ച മുതൽ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. പാലം പുനർനിർമ്മിക്കുകയും, ഓവർഹെഡ് കേബിളുകൾ പുന:സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

അതിനൊപ്പം തന്നെ ക്രിസ്മസ് പാർട്ടി കാലയളവിനായി രാത്രി വൈകിയുള്ള സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള സമയത്തുമാണ് ഈ റൂട്ടിൽ സർവീസ് പുനരാരംഭം.

ജോർജ്ജ് ഡോക്ക് പാലം വീണ്ടും തുറക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട്, ലുവാസ് ഓപ്പറേറ്ററായ Transdev, ഡിസംബർ 12, 13 തീയതികളിൽ വെള്ളി, ശനി ദിവസങ്ങളിലും ഡിസംബർ 19 വെള്ളിയാഴ്ചയും ഡിസംബർ 20 ശനിയാഴ്ചയും രാത്രി വൈകിയുള്ള ട്രാമുകൾ സർവീസ് നടത്തുമെന്ന് പറഞ്ഞു. “നൈറ്റ് ലുവാസ്”, പുതുവത്സരാഘോഷത്തിലും സർവീസ് നടത്തും.

റെഡ്, ഗ്രീൻ ലൈനുകളിലും നൈറ്റ് ലുവാസ് സർവീസുകൾ സർവീസ് നടത്തും. ട്രാമുകൾ സാധാരണയായി പുലർച്ചെ 3 മണി വരെ പ്രവർത്തിക്കും. പൂർണ്ണ ടൈംടേബിൾ Luas.ie-യിൽ ലഭ്യമാണ്

ക്രിസ്മസ് രാവിൽ രാത്രി 8 മണിക്ക് സർവീസുകൾ അവസാനിക്കും.

Share this news

Leave a Reply