ഡബ്ലിനിൽ പുതിയ ലുവാസ് ട്രാമുകൾ വാങ്ങും, സർവീസ് വ്യാപിപ്പിക്കും; 300 മില്യന്റെ പദ്ധതിയുമായി TII

ഡബ്ലിനില്‍ പുതിയ ലുവാസ് ട്രാമുകള്‍ വാങ്ങാനും, നിലവിലെ സര്‍വീസുകള്‍ വ്യാപിപ്പിക്കാനുമായി 300 മില്യണ്‍ യൂറോയുടെ പദ്ധതിയുമായി Transport Infrastructure Ireland (TII). പുതിയ ട്രാമുകള്‍ വാങ്ങുന്നതോടെ നിലവിലെ പഴയ ട്രാമുകളുടെ ഉപയോഗം നിര്‍ത്തുകയും ചെയ്യും. പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള പ്രാരംഭനടപടികള്‍ TII ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ ട്രാമുകള്‍ വാങ്ങാന്‍ കരാര്‍ ക്ഷണിച്ചിട്ടുമുണ്ട്. നിലവിലെ ലുവാസ് ഡബ്ലിനില്‍ 44 കി.മീ വ്യാപിച്ച് കിടക്കുന്നതാണ്. 81 Light Rail Vehicles (LRVs) ആണ് ഇതിലൂടെ സര്‍വീസ് നടത്തുന്നത്. ഇതില്‍ 40 … Read more

Blackhorse – The Point റൂട്ടിൽ ഇന്ന് രാവിലെ ലുവാസ് സർവീസ് മുടങ്ങും; ടിക്കറ്റ് ഡബ്ലിൻ ബസിൽ ഉപയോഗിക്കാം

ഡബ്ലിനിലെ Blackhorse – The Point റൂട്ടില്‍ ഇന്ന് രാവിലെ Red Line സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് ലുവാസ് അധികൃതര്‍. Rialto പ്രദേശത്ത് ഇന്നലെ രാത്രി ഉണ്ടായ ചില പ്രശ്‌നങ്ങള്‍ കാരണം ഇന്ന് രാവിലെ സര്‍വീസ് ഉണ്ടായിരിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ റൂട്ടിലെ യാത്രക്കാര്‍ക്ക് തങ്ങളുടെ ടിക്കറ്റുകള്‍ ഡബ്ലിന്‍ ബസില്‍ ഉപയോഗിക്കാമെന്നും ലുവാസ് നടത്തിപ്പുകാര്‍ അറിയിച്ചു. അതേസമയം നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 8 വരെ Phibsborough Northbound പ്ലാറ്റ്‌ഫോമില്‍ ഗ്രീന്‍ ലൈന്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്നും അധികൃതര്‍ … Read more

ഫിൻഗ്ലാസ്സിലേയ്ക്ക് ലുവാസ് സർവീസ് നീട്ടാനുള്ള പദ്ധതി പുരോഗമിക്കുന്നു; അന്തിമ രൂപരേഖ ആഴ്ചകൾക്കകം

പ്രദേശവാസികളുടെ യാത്രാസൗകര്യത്തിന് വലിയ രീതിയില്‍ സഹായകമാകുന്ന ലുവാസ് സര്‍വീസ്, ഫിന്‍ഗ്ലാസിലേയ്ക്ക് നീട്ടാനുള്ള പദ്ധതി പുരോഗമിക്കുന്നു. പദ്ധതിയുടെ അന്തിമരൂപരേഖ സംബന്ധിച്ച് വരുന്ന ആഴ്ചകളില്‍ തന്നെ തീരുമാനമെടുക്കുമെന്ന് Transport Infrastructure Ireland (TII) അറിയിച്ചിരിക്കുകയാണ്. നേരത്തെ പൊതുജനങ്ങളില്‍ നിന്നും ലഭിച്ച ചില അഭിപ്രായങ്ങളുടെ പശ്ചാത്തലത്തില്‍ പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ TII തീരുമാനിച്ചിരുന്നു. നിലവിലെ ലുവാസ് റൂട്ട് പ്ലാന്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ ഏതാനും ആശങ്കകള്‍ പങ്കുവച്ചിരുന്നുവെന്നും, ഇത് കണക്കിലെടുത്ത് അന്തിമ പദ്ധതി സമര്‍പ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണെന്നും പ്രദേശത്തെ TD-യും Fianna … Read more