അഭിഷേകാഗ്നി കൺവെൻഷൻ ഡബ്ലിനിൽ

ഡബ്ലിൻ : ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായില്‍ അച്ഛനിലൂടെ പരിശുദ്ധാത്മാവ് തുടക്കം കുറിക്കുകയും കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയില്‍ ആത്മീയ ഉണര്‍വിന് കാരണമാവുകയും ചെയ്ത അഭിഷേകാഗ്നി വചന ശുശ്രൂഷ ഡബ്ലിനില്‍ നടത്തപ്പെടുന്നു. യുകെ ഉള്‍പ്പെടെയുള്ള ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി വചന ശുശ്രൂഷ 2026 ജനുവരി നാലാം തീയതി ഡബ്ലിന്‍ 5-ലെ സെന്റ് ലൂക്ക് ദേവാലയത്തില്‍ 1:30 pm മുതല്‍ 5:00 pm വരെയാണ് ഒരുക്കിയിരിക്കുന്നത്.
അനേകായിരങ്ങളുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും ദൈവം വഴിയൊരുക്കിയ അഭിഷേകാഗ്നി വചന ശുശ്രൂഷ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിൽ അച്ഛനിലൂടെ തന്നെ പരിശുദ്ധാത്മാവ് രൂപം നല്‍കിയ Anointing Fire Catholic Ministry (AFCM) ആണ് ഡബ്ലിനിൽ ഒരുക്കുന്നത്. അയർലണ്ടിലെ കേരളത്തിൽ നിന്നുള്ള വൈദികരോടൊപ്പം യുകെയിലെയും അയർലണ്ടിലെയും AFCM ശുശ്രൂഷകർ നേതൃത്വം നൽകുന്ന ഈ ശുശ്രൂഷ മലയാളത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വചന ശുശ്രൂഷ, സ്തുതി–ആരാധന എന്നിവ ഉൾപ്പെടുന്ന ശുശ്രൂഷയിൽ വിശുദ്ധ കുമ്പസാരത്തിനും അവസരം ഒരുക്കിയിരിക്കുന്നതായി സംഘാടകർ അറിയിച്ചു.
തിന്മ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ തിരുസഭയെ ശക്തിപ്പെടുത്തുന്നതിനും, വിശ്വാസത്തിൽ നിന്ന് അകന്നു പോകുന്ന ദേശങ്ങളെയും ജനതകളെയും, കുടുംബങ്ങളെയും വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും, കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് ക്രൈസ്തവ സാക്ഷ്യം നൽകുന്നതിനും വിശ്വാസ സമൂഹത്തെ ഒരുക്കുന്ന ഈ അഭിഷേകാഗ്നി കൺവെൻഷനിലേക്ക് AFCM അയർലണ്ട് ഏവരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

വാർത്ത അയച്ചത് : റോണി കുരിശിൽപറമ്പിൽ

Share this news

Leave a Reply