ലിമറിക്കിലെ വീട്ടില്‍ വെടിവെപ്പ്. ഞായറാഴ്ച രാവിലെ 5 മണിയോടെയാണ് Rathkeale-ലെ New Road-ലുള്ള വീട്ടില്‍ ഒന്നിലധികം തവണ വെടിവെപ്പ് ഉണ്ടായത്. ഒരു കുട്ടി അടക്കം വീട്ടില്‍ ഉള്ളപ്പോഴായിരുന്നു സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
അതേസമയം ലിമറിക്കില്‍ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ തുടര്‍ന്നുപോരുന്ന കുടിപ്പകയുടെ ഭാഗമായി നടന്ന ആക്രമണമാണ് ഇതെന്നാണ് ഗാര്‍ഡയുടെ സംശയം. പ്രദേശത്ത് ഗാര്‍ഡ പട്രോളിങ് നടത്തുന്നുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.






