ലിമറിക്കിൽ ചെറുപ്പക്കാരന് വെടിയേറ്റു; ഒരാൾ അറസ്റ്റിൽ

ലിമറിക്ക് സിറ്റിയില്‍ വെടിവെപ്പ്. ശനിയാഴ്ച വൈകിട്ട് 4 മണിയോടെ Ballinacurra Weston പ്രദേശത്ത് വച്ചാണ് 30-ലേറെ പ്രായമുള്ള പുരുഷന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ നിലവില്‍ University Hospital Limerick-ല്‍ ചികിത്സയിലാണ്. പുറത്ത് രണ്ട് തവണ വെടിയേറ്റുവെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്. അതേസമയം സംഭവത്തില്‍ 40-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കിന് വേണ്ടിയും അന്വേഷണം നടത്തുന്നുണ്ട്.

ഡബ്ലിൻ റസ്റ്ററന്റിൽ ചെറുപ്പക്കാരൻ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ

ഡബ്ലിനില്‍ ക്രിസ്മസ് രാത്രിയിലുണ്ടായ വെടിവെപ്പിലും ആക്രമണത്തിലും ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഡിസംബര്‍ 24-ന് രാത്രി 8 മണിയോടെയായിരുന്നു പടിഞ്ഞാറന്‍ ഡബ്ലിനിലെ Blanchardstown-ലുള്ള Browne’s Steakhouse റസ്റ്ററന്റില്‍ വച്ച് Tristan Sherry എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടത്. 40-ലേറെ പ്രായമുള്ള മറ്റൊരാള്‍ക്ക് വെടിവെപ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ, വെള്ളിയാഴ്ച ഒരാളെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. ഇയാളെ നിലവില്‍ ചോദ്യം ചെയ്തുവരികയാണ്. അതേസമയം സംഭവത്തില്‍ ആദ്യം വെടിവച്ചവരില്‍ കൊല്ലപ്പെട്ട Sherry-യും ഉള്‍പ്പെട്ടിരുന്നതായാണ് ഗാര്‍ഡ വിശ്വസിക്കുന്നത്. ക്രിമിനല്‍ … Read more

ഡബ്ലിൻ റസ്റ്ററന്റിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

ഡബ്ലിനിലെ റസ്റ്ററന്റില്‍ ക്രിസ്മസ് രാത്രിയില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഡിസംബര്‍ 24-ന് രാത്രി 8 മണിയോടെ Blanchardstown-ലെ Browene’s Steakhouse-ല്‍ വച്ചാണ് Tristan Sherry എന്ന യുവാവ് അക്രമിയുടെ വെടിയേറ്റ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുള്ള 40-ലേറെ പ്രായമുള്ള മറ്റൊരാളെ വെടിയേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാളുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. അതേസമയം മരിച്ച യുവാവ് ആദ്യ ഘട്ടത്തില്‍ വെടിവെപ്പില്‍ പങ്കെടുത്തിരുന്നോ എന്ന തരത്തിലാണ് ഗാര്‍ഡയുടെ അന്വേഷണം മുന്നോട്ടുനീങ്ങുന്നത്. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമത്തെ … Read more

ഡബ്ലിനിൽ വെടിവെപ്പ്; 32-കാരൻ ആശുപത്രിയിൽ

ഡബ്ലിനിലെ Kimmage പ്രദേശത്ത് വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ 32-കാരന് പരിക്ക്. ഇദ്ദേഹം നിലവില്‍ St James Hospital-ല്‍ ചികിത്സയിലാണ്. പരിക്കുകള്‍ ഗുരുതരമല്ലെന്ന് ഗാര്‍ഡ അറിയിച്ചു. Kimmage-ലെ St Martin’s Park-ല്‍ വച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. സംഭവത്തില്‍ വേറെ ആര്‍ക്കും പരിക്കില്ല. അതേസമയം വെടിവെപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനയുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു. ഈ വഴി വ്യാഴാഴ്ച രാത്രി 7-നും 9.30-നും ഇടയില്‍ കാറിലോ മറ്റോ പോയവര്‍ ഡാഷ് ക്യാമറ ദൃശ്യം കൈമാറിയാലും മതി. വിവരങ്ങള്‍ രഹസ്യമായിരിക്കും. … Read more

താലയിൽ വെടിവെപ്പിനെത്തുടർന്ന് കാറപകടം; രണ്ട് പേർക്ക് പരിക്ക്

താലയിലെ Jobstown-ല്‍ വെടിവെപ്പിനെ തുടര്‍ന്നുണ്ടായ കാറപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് Kiltalown പ്രദേശത്തെ ഒരു വീട്ടില്‍ പലതവണ വെടിശബ്ദമുയര്‍ന്നത്. ഇതിന്റെ തുടര്‍ച്ചയായി സമീപം നടന്ന കാറപകടത്തില്‍ 30-ലേറെ പ്രായമുള്ള യുവാവിന് ഗുരുതരമായി പരിക്കേറ്റു. അതേസമയം വെടിയേറ്റല്ല, പകരം കാറിടിച്ചാണ് ഇയാള്‍ക്ക് പരിക്കേറ്റതെന്നും, ഇയാള്‍ താലാ ഹോസ്പിറ്റലില്‍ ചികിത്സയിലാണെന്നുമാണ് വിവരം. ഇയാള്‍ക്ക് പുറമെ 20-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ പരിക്കുകള്‍ ഗുരുതരമല്ല. സംഭവത്തിന് ശേഷം കാര്‍ തീപിടിച്ച് … Read more

കോർക്കിലെ വീട്ടിൽ വെടിവെപ്പ്; ഒരാൾക്ക് പരിക്ക്

കോര്‍ക്ക് നഗരത്തിലെ Churchfield പ്രദേശത്തുള്ള വീട്ടില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റ 20-ലേറെ പ്രായമുള്ള പുരുഷനെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Churchfield Avenue-വിലെ ഒരു വീട്ടില്‍ വെടിവെപ്പ് നടന്നതായിയ രാവിലെ 4 മണിയോടെയാണ് ഗാര്‍ഡയ്ക്കും, അടിയന്തരരക്ഷാ സേനയ്ക്കും അറിയിപ്പ് ലഭിക്കുന്നത്. സംഭവസ്ഥലത്തെത്തിയ സംഘമാണ് പരിക്കേറ്റ നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലം സീല്‍ ചെയ്ത ഗാര്‍ഡ ഫോറന്ഡസിക് പരിശോധന … Read more

ഡബ്ലിനിൽ ഒരാൾ വെടിയേറ്റ് മരിച്ചു

ഡബ്ലിനിലെ Ballyfermot-ലുള്ള വീട്ടില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് Thomond Road പ്രദേശത്തെ വീട്ടില്‍ വെടിവെപ്പുണ്ടായത്. 40-ലേറെ പ്രായമുള്ള ഒരാളാണ് മരിച്ചത്. ദേഹത്ത് നിരവധി വെടിയുണ്ടകളേറ്റ നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട് സീല്‍ ചെയ്ത ഗാര്‍ഡ, ഫോറന്‍സിക് പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്. സംഭവവത്തെപ്പറ്റി എന്തെങ്കിലും അറിവുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു.Ballyfermot Garda Station on 01 666 7200Garda Confidential Line on 1800 666 111