അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം

ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും. റൂബിൻ മാത്യൂസ് പടിപ്പുരയിൽ ആണ് പുതിയ സെക്രട്ടറി.

നവംബർ 16ന് സെയിന്റ് മാർഗ്രെറ്സ് ഹാളില്‍ പ്രസിഡണ്ട് സിജു ജോസിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ സെക്രട്ടറി സാജു കുമാർ മുന്‍വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജോയിന്റ് ട്രെഷറര്‍ ജോസി ജോസഫ് ജോൺ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ അടുത്ത വര്‍ഷത്തേക്ക് 27 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു.

പ്രസിഡണ്ട് – സിജു ജോസ്
സെക്രട്ടറി – റൂബിൻ മാത്യൂസ് പടിപ്പുരയിൽ
ട്രെഷറര്‍ – ആര്‍വിന്‍ ശശിധരന്‍
വൈസ് പ്രസിഡന്റ് – നിഷ ജോസഫ് ജോയിന്റ് സെക്രട്ടറി – അഭിജിത് അനിലന്‍
ജോയിന്റ് ട്രെഷറര്‍ – ഷിബു ജോണ്‍
പബ്ലിക് റിലേഷന്‍ ഓഫീസര്‍ – മാത്യൂസ് തയ്യില്‍

എസ്സിക്യൂട്ടിവ് കമ്മിറ്റി-
റെജി കൂട്ടുങ്കല്‍, ജോസ് പോളി, തോമസ് ജോണ്‍, ജോസ്‌കുട്ടി മാത്യു, ജെയ്മോന്‍ പാലാട്ടി, വിപിന്‍ പോള്‍, സാജു കുമാർ, ബിജു കൃഷ്ണന്‍, ജോസി ജോസഫ് ജോൺ, ദിലീപ് കലന്തൂര്‍, ജിബിന്‍ മാത്യു, റ്റിജി രാജു, ആല്‍ഡസ് ദാസ്, അക്ഷിത് ജോയ്സ്, വിന്നി പോള്‍, സാജു ജേക്കബ്, ഷാനി റൂബിൻ, ആതിര ലത, മുഹമ്മദ് സാഗർ, ഐശ്വര്യ അജിത്.

2026 May 30ന് നടക്കാനിരിക്കുന്ന മെഗാമേളയുടെ പ്രവര്‍ത്തനത്തിനായി വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടആയി മൈന്‍ഡിന് മലയാളി സമൂഹം നല്‍കിവരുന്ന പ്രോത്സാഹനത്തിന് നന്ദിയും അതുപോലെതന്നെ വരും വര്‍ഷത്തിലേക്കു എല്ലാവരുടെയും സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നതായി നിയുക്ത പ്രസിഡന്റ് സിജു ജോസ് അറിയിച്ചു.

Share this news

Leave a Reply