Co Donegal-ലെ ഒരു വീട്ടിന്റെ ലെറ്റർബോക്സിലൂടെ പത്രം കത്തിച്ച് കയറ്റിവിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഗാർഡ. ഇന്ന് പുലർച്ചെ ഏകദേശം 2.40 -ഓടെ സെന്റ് ജോൺസ്റ്റൺ ഗ്രാമത്തിലെ ചർച്ച് സ്ട്രീറ്റിലുള്ള വീട്ടിലാണ് സംഭവം നടന്നത്. വീടിനു തീ വയ്ക്കാൻ ആയിരുന്നു ഇതിലൂടെ ശ്രമിച്ചത് എന്നാണ് ഗാർഡ കരുതുന്നത്.
പത്രം കത്തി പുക പടർന്നെങ്കിലും തീ കത്താത്തതിനാൽ അപകടം ഒഴിവായി.
എങ്കിലും ഗാർഡ വിഷയത്തെ അതീവഗൗരവത്തോടെയാണ് കാണുന്നത്.
ഇന്ന് പുലർച്ചെ 2.15 മുതൽ 3 മണി വരെ സംഭവം നടന്ന പ്രദേശത്ത് കൂടെ ആരെങ്കിലും നടന്ന് പോയതായി കണ്ടിട്ടുണ്ടെങ്കിലോ, സംശയകരമായ പ്രവർത്തനങ്ങൾ ശ്രദ്ധിച്ചതുണ്ടെങ്കിലോ ദയവായി തങ്ങളെ ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു. പ്രദേശത്ത് യാത്ര ചെയ്തവർക്ക് കാറിനുള്ളിൽ ഡാഷ്‌കാം ദൃശ്യങ്ങൾ ലഭിച്ചട്ടുണ്ടെങ്കിൽ അത് ലഭ്യമാക്കണമെന്നും അഭ്യർത്ഥിക്കുന്നു:
Letterkenny Garda Station 074-9167100
Garda Confidential Line 1800 666 111






