ഇന്ത്യന്‍ വംശജയായ തൃഷ കന്യാമരാള അയര്‍ലണ്ടിലെ ആദ്യ വനിതാ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍. അയര്‍ലണ്ടിന്റെ ചരിത്രത്തിലാദ്യമായി വനിതാ ഗ്രാന്‍ഡ് മാസ്റ്ററാകുന്നത് ഇന്ത്യന്‍ വംശജയാണ് എന്നത് ഇന്ത്യന്‍ സമൂഹത്തിനും അഭിമാനമാണ്.
ഹൈദരാബാദില്‍ ജനിച്ച 20-കാരിയായ തൃഷ 2017-ലാണ് അയര്‍ലണ്ടിലെത്തുന്നത്. 2020-ല്‍ വെറും 14-ആമത്തെ വയസില്‍ അയര്‍ലണ്ടിന്റെ ആദ്യ വുമണ്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ നേട്ടവും തൃഷ കൈവരിച്ചിരുന്നു.






