റോഹൻ സലിൻ അണ്ടർ-16 ഐറിഷ് ചെസ്സ് ചാമ്പ്യനായി

ഐറിഷ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-16 വിഭാഗത്തിൽ മലയാളി പ്രതിഭ റോഹൻ സലിൻ കിരീടം സ്വന്തമാക്കി. ഡബ്ലിനിൽ നടന്ന മത്സരങ്ങൾക്ക് അയർലൻഡിന്റെ ഒഫിഷ്യൽ ചെസ്സ് ഗവേർണിങ് ബോഡിയായ ഐറിഷ് ചെസ്സ് യൂണിയൻ ആണ് ആതിഥേയത്വം വഹിച്ചത്. റോഹന്റെ നേട്ടം ഐറിഷ് ചെസ്സ് ചരിത്രത്തിൽ മലയാളി സാന്നിധ്യം ശക്തമായി അടയാളപ്പെടുത്തുന്നു.ഡബ്ലിനിലെ ക്ലോൺഗ്രിഫിനിൽ നിന്നുള്ള സലിൻ ശ്രീനിവാസ്, ജെസ്സി ജേക്കബ് എന്നിവരാണ് റോഹന്റെ രക്ഷാകർത്താക്കൾ. റോഹന്റെ വിജയം കേരളത്തിലെ ചെസ്സ് കൂട്ടായ്മയ്ക്കും അഭിമാന നിമിഷമാണ്.

അയർലണ്ടിൽ പുതിയ ചെസ്സ് ടെക്‌നോളജി കമ്പനി സ്ഥാപിച്ച് ഇന്ത്യൻ വംശജരായ വിദ്യാർഥികൾ

അയര്‍ലണ്ടിലെ Laois-ല്‍ പുതിയ ചെസ്സ് ടെക്‌നോളജി കമ്പനി സ്ഥാപിച്ച് ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍. Laois-ലെ Portlaoise-ലാണ് ഇന്ത്യന്‍ വംശജരും, Portlaoise College-ലെ മുന്‍ വിദ്യാര്‍ത്ഥികളുമായ തരുണ്‍, തൃഷ കന്യാമരാള എന്നിവര്‍ ചേര്‍ന്ന് Ireland Chess Technology Limited (ICTL) എന്ന കമ്പനി ആരംഭിച്ചിരിക്കുന്നത്. Clonminam Industrial Estate-ലെ Roll n’ Bowl-ന് സമീപമുള്ള Portlaoise Enterprise Centre-ലാണ് ICTL-ന്റെ ഓഫിസ്. ജൂണ്‍ 26-നാണ് കമ്പനി ഉദ്ഘാടനം ചെയ്തത്. അയര്‍ലണ്ടില്‍ ചെസ്സ് കളിക്ക് കൂടുതല്‍ പ്രധാന്യം സൃഷ്ടിക്കുകയാണ് തങ്ങള്‍ … Read more

ചരിത്രത്തിൽ ആദ്യമായി യൂറോപ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ് അയർലണ്ടിൽ

ചരിത്രത്തിലാദ്യമായി യൂറോപ്യന്‍ സ്‌കൂള്‍ ചെസ് ചാംപ്യന്‍ഷിപ്പ് അയര്‍ലണ്ടില്‍. 2024 ജൂണില്‍ നടത്തപ്പെടുന്ന ചാംപ്യന്‍ഷിപ്പിനാണ് ഇതാദ്യമായി അയര്‍ലണ്ട് വേദിയാകുന്നത്. ലിമറിക്ക് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ചെസ് ചാംപ്യന്‍ഷിപ്പില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നായി 5 മുതല്‍ 16 വരെ പ്രായമുള്ള 300-ലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 2024 മെയ് 30 മുതല്‍ ജൂണ്‍ 8 വരെ മത്സരങ്ങള്‍ നീളും. മത്സരവേദിക്കായുള്ള വടംവലിയില്‍ മറ്റ് നാല് രാജ്യങ്ങളെ പിന്തള്ളിയാണ് അയര്‍ലണ്ട് ഒന്നാമതെത്തിയത്. The Irish Chess Union (ICU), University … Read more

ലോകത്തിന്റെ നെറുകയിൽ 17-കാരനായ ഇന്ത്യൻ വംശജൻ; അയർലണ്ടിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ഇന്റർനാഷണൽ ചെസ് മാസ്റ്റർ

അയര്‍ലണ്ടിന്റെ അടുത്ത ഇന്റര്‍നാഷണല്‍ ചെസ് മാസ്റ്ററായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജനായ തരുണ്‍ കന്യാമരാല. ഐറിഷ് സെന്റ് പാട്രിക്‌സ് വീക്ക് ഫെസ്റ്റിവല്‍ ഫൈനലില്‍ 7/8 എന്ന സ്‌കോറിന് മികച്ച വിജയം നേടിയതോടെയാണ് അഭിമാനനേട്ടം തരുണിനെ തേടിയെത്തിയത്. 17 വയസും അഞ്ച് മാസവും മാത്രം പ്രായമുള്ള തരുണ്‍ ചരിത്രത്തില്‍ തന്നെ അയര്‍ലണ്ടില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്ററുമാണ്. 1998-ല്‍ ബ്രയാന്‍ കെല്ലി നേടിയ റെക്കോര്‍ഡാണ് തരുണ്‍ കഴിഞ്ഞ ദിവസം മറികടന്നത്. അന്ന് 20 വയസ് പ്രായമായിരുന്നു കെല്ലിക്ക്.