ഇന്ന് റിലീസായ മമ്മൂട്ടിയുടെ കളങ്കാവൽ തകർപ്പൻ അഭിപ്രായം നേടി മുന്നേറുകയാണ്. പ്രതിനായകനായി അഭിനയിച്ച മമ്മൂട്ടിയും നായകനായി അഭിനയിച്ച വിനായകനും മികച്ച പ്രകടനം കാഴ്ചവച്ച സിനിമ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. സൂപ്പർ ഹിറ്റ് ചിത്രമായ കുറുപ്പ് സിനിമയുടെ കഥ എഴുതിയ ജിതിൻ കെ ജോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സീരിയൽ കില്ലറായ സൈനൈഡ് മോഹന്റെ കഥയുമായി സാമ്യമുള്ളതാണ് ചിത്രത്തിന്റെ കഥ. ചിത്രം ഇന്നുമുതൽ അയർലണ്ടിലും പ്രദർശനം തുടങ്ങും. എപ്പിക്സ് ഫിലിംസ് ആണ് ചിത്രം അയർലൻഡിൽ പ്രദർശനത്തിന് എത്തിക്കുന്നത്.

അയർലൻഡിൽ ഐ എം സി ബ്ലാക്ക്പൂൾ,കാർലോ,സാൻ്റീ,മുള്ളിങ്കാർ, കിൽക്കനി,ഗാൾവേ, ഡൺഡാൽക്ക്,
ഡൺ ലോഹേർ എന്നിവിടങ്ങളിലും ഓഡിയോൻ സിനിമാസ്ബ്ലാഞ്ചസ്റ്റോൺ,ചാൾസ്ടൌൺ,കൂലോക്ക്,ലിമറിക്,വാട്ടർഫോഡ് എന്നിവിടങ്ങളിലും, സിനിവേൾഡ് ഡബ്ലിനിലും, വ്യൂ സിനിമാസ് ഡബ്ലിനിലുമാണ് ഇന്ന് പ്രദർശനം തുടങ്ങുന്നത്.
ആർക്ക് സിനിമാസ്കോർക്ക്,എന്നിസ്,വെക്സ്‌ഫോർഡ് എന്നിവിടങ്ങളിൽ വീക്കെന്റിലും പ്രദർശനം തുടങ്ങും.
ഒഡിയോൺ സിനിമാസിന്റെ വെബ്സൈറ്റിൽ സാങ്കേതിക പ്രശ്നം ഉള്ളതിനാൽ ഓൺലൈൻ ടിക്കറ്റ് എടുക്കുന്നതിനു തടസ്സം നേരിടുന്നുണ്ട് എങ്കിലും തീയേറ്ററിൽ ടിക്കറ്റ് ലഭ്യമാകും.






