കൗണ്ടി കോര്‍ക്കില്‍ കാടുപിടിച്ച് കിടന്ന സ്ഥലത്ത് നിന്നും നിരവധി തോക്കുകള്‍ കണ്ടെടുത്തു. വ്യാഴാഴ്ച രാവിലെയാണ് Watergrasshill Garda Station-ലെ ഉദ്യോഗസ്ഥര്‍ Templemichael-ലെ കാടുകയറി കിടക്കുന്ന പ്രദേശത്ത് നടത്തിയ പരിശോധനയില്‍ നിരവധി തോക്കുകള്‍ കണ്ടെത്തിയത്. അനധികൃതമായി ആയുധങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
പിടിച്ചെടുത്ത തോക്കുകളെല്ലാം ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചതായും, നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഗാര്‍ഡ അറിയിച്ചു.






