കറന്റില്ല: ഡബ്ലിനിൽ ലുവാസ് റെഡ്, ഗ്രീൻ ലൈൻ സർവീസുകൾ മുടങ്ങിക്കിടക്കുന്നു

വൈദ്യുതബന്ധം നിലച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ ഗ്രീന്‍, റെഡ് ലുവാസ് സര്‍വീസുകള്‍ക്ക് തടസം നേരിടുന്നു.

Sandyford – Brides Glen റൂട്ടില്‍ മാത്രമാണ് നിലവില്‍ ഗ്രീന്‍ ലൈന്‍ സര്‍വീസുകള്‍ നടത്തുന്നത്. Sandyford – Broombridge റൂട്ടില്‍ സര്‍വീസ് ഇല്ല.

Tallaght/Saggart – Smithfield റൂട്ടില്‍ മാത്രമേ റെഡ് ലൈന്‍ സര്‍വീസ് ഉള്ളൂ. Smithfield – The Point/Connolly റൂട്ടിലെ സര്‍വീസ് മുടങ്ങിയിരിക്കുകയാണ്.

സര്‍വീസ് മുടങ്ങിക്കിടക്കുന്ന സമയം ലുവാസ് ടിക്കറ്റുകള്‍ ഡബ്ലിന്‍ ബസില്‍ ഉപയോഗിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ എഞ്ചിനീയര്‍മാര്‍ ശ്രമം നടത്തിവരികയാണെന്നും, യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധുമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും ലുവാസ് വക്താവ് പറഞ്ഞു.

Share this news

Leave a Reply