കോർക്കിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് (34) വെള്ളിയാഴ്ച്ച ഉണ്ടായ അപകടത്തിൽ മരിച്ചത്.
ഇന്നലെ ഷിഫ്റ്റ് കഴിഞ്ഞു മടങ്ങവെ ജോയ്‌സ് സഞ്ചരിച്ച കാർ Conna-യിൽ വച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. ഇടുക്കി സ്വദേശിയാണ് ജോയ്‌സ്. കോർക്ക് Fermoy-ലാണ് ജോയ്‌സും കുടുംബവും താമസിക്കുന്നത്. രണ്ട് മക്കളുണ്ട്. സംസ്കാരം പിന്നീട്.






