അയർലണ്ടിൽ 2024-ൽ ആകെ വിൽപ്പന നടത്തിയ കാറുകളിൽ 46 ശതമാനത്തോളം ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് ആയിരുന്നു എന്ന് Central Statistics Office’s (CSO) റിപ്പോർട്ട്. 2024-ൽ, പുതിയ രജിസ്ട്രേഷനുകളിൽ ഏകദേശം 45.8% ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് ആയിരുന്നു. 2023-ൽ ഇത് 45% ആയിരുന്നു എന്നും റിപ്പോർട്ട് പറയുന്നു. 2015-ൽ ആകെ രേഖപ്പെടുത്തിയ 1.7%-ൽ നിന്ന് ഇത് വലിയൊരു കുതിച്ചുചാട്ടമാണ് ഇത്.
പോയ വർഷം ഹൈബ്രിഡ് കാറുകൾ ആണ് ഇലക്ട്രിക് കാറുകളേക്കാൾ ജനപ്രിയമായത്. 2023-ൽ പുതിയ കാറുകളിൽ 25.8% ആയിരുന്നു ഹൈബ്രിഡ് എങ്കിൽ 2024-ൽ അത് 31.1% ആയി വളർന്നു.
പക്ഷേ ഇതാദ്യമായി പുതിയ രജിസ്ട്രേഷൻ ലഭിച്ച ഇലക്ട്രിക് കാറുകളുടെ വിൽപ്പന കുറഞ്ഞു എന്നും റിപ്പോർട്ട് പറയുന്നു. 2023-ൽ ആകെ കാറുകളിൽ 19.2% ഇലക്ട്രിക് ആയിരുന്നത്, പോയ വർഷം 14.7% ആയി കുറഞ്ഞു. എങ്കിലും പുതിയ മോഡലുകൾ എത്തുന്നതോടെ ഇലക്ട്രിക് വിപണി വീണ്ടും വളർച്ച പ്രാപിക്കും എന്നാണ് പ്രതീക്ഷ.






