കൗണ്ടി ഡോണഗലില്‍ കാറുകള്‍ക്ക് നേരെ ആക്രമണം. Letterkenny-യിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലുള്ള ആറ് കാറുകളുടെ മുമ്പിലെയും, പിന്‍ഭാഗത്തെയും വിന്‍ഡ് ഷീല്‍ഡുകളാണ് അജ്ഞാതന്‍ അടിച്ചു തകര്‍ത്തത്. Carnamuggagh Upper-ലെ Nas Mór Apartment ബ്ലോക്കില്‍ ഞായറാഴ്ച പുലര്‍ച്ചെ 12.30-ഓടെയാണ് സംഭവം. കാറുകള്‍ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഒരു വ്യക്തി മാത്രമാണെന്നാണ് ഗാര്‍ഡയുടെ നിഗമനം. അക്രമിയെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ഗ്രേ നിറത്തിലുള്ള 3/4 ഷോര്‍ട്ട്‌സും, ഗ്രീന്‍ ടീ ഷര്‍ട്ടും, ബ്ലാക്ക് ബോഡി വാര്‍മറും ധരിച്ച വ്യക്തിയാണ് അക്രമിയെന്നും, ഇയാളെ പറ്റി വിവരങ്ങള്‍ വല്ലതും ലഭിച്ചാല്‍ തങ്ങളുമായി ബന്ധപ്പെടണമെന്നും ഗാര്‍ഡ അറിയിച്ചു. അക്രമിയുടെ ദൃശ്യങ്ങള്‍ സിസിടിവിയിലോ, കാര്‍ ഡാഷ് ക്യാമറയിലോ ലഭിച്ചവര്‍ ഏതെങ്കിലും സ്‌റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ഗാര്‍ഡയെ ബന്ധപ്പെടണം:
Letterkenny – 074-9167100
Garda Confidential Line – 1800 666 111






