കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ Rosslare Europort-ല്‍ 3.75 മില്യണ്‍ യൂറോയുടെ കൊക്കെയ്‌നുമായി ഒരാള്‍ പിടിയില്‍. തിങ്കളാഴ്ച റവന്യൂ കസ്റ്റംസ് ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയിലാണ് 55.3 കിലോഗ്രാം വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്. ഫെറിയില്‍ എത്തിയ ഒരു വാഹനത്തിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്.
സംഭവത്തില്‍ 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.






