അയർലണ്ടിൽ ഈ വാരാന്ത്യവും തണുപ്പ് തുടരും; ജനുവരിയോടെ ചാറ്റൽ മഴ വർദ്ധിക്കും

അയര്‍ലണ്ടില്‍ ഈ വാരാന്ത്യവും തണുത്ത കാലാവസ്ഥ തുടരുമെന്ന് വിദഗ്ദ്ധര്‍. സെന്റ് സ്റ്റീഫന്‍സ് ഡേ ആയ ഇന്ന് (ഡിസംബര്‍ 26) വരണ്ടതും, അതേസമയം തണുത്തതുമായ കാലാവസ്ഥയാണ് രാജ്യത്ത് അനുഭവപ്പെടുക. Ulster, Leinster പ്രദേശങ്ങളില്‍ നല്ല വെയിലും ലഭിക്കും. 4 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പകല്‍ നേരത്തെ ഉയര്‍ന്ന താപനില. ശീതളമായ കാറ്റ് കാരണം പടിഞ്ഞാറന്‍ പ്രദേശത്ത് തണുപ്പ് കൂടുതലാകുകയും ചെയ്യും. അതേസമയം രാത്രിയില്‍ താപനില മൈനസ് 2 ഡിഗ്രി വരെ താഴുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മഞ്ഞുകട്ടകളും രൂപപ്പെടും.

നാളെ (ഡിസംബര്‍ 27 ശനി) വരണ്ട കാലാവസ്ഥയായിരിക്കുമെങ്കിലും തണുപ്പ് തുടരും. നേരിയ വെയിലും ലഭിക്കും. ഉച്ചയ്ക്ക് ശേഷം ആകാശം മേഘാവൃതമാകുകയും ചെയ്യും. 3 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില ഉയരുക. രാത്രിയില്‍ ഇത് 5 മുതല്‍ 1 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുകയും ചെയ്യും.

ഞായറാഴ്ചയും മേഘാവൃതമായ ആകാശവും, വരണ്ട കാലാവസ്ഥയുമായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. തെക്കന്‍ തീരപ്രദേശങ്ങളില്‍ ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്. 1 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പകല്‍ നേരത്തെ ഉയര്‍ന്ന താപനില. ഇത് രാത്രിയില്‍ മൈനസ് 1 വരെ താഴ്‌ന്നേക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. രാത്രിയില്‍ മഞ്ഞുറയുകയും, മൂടല്‍ മഞ്ഞ് രൂപപ്പെടുകയും ചെയ്യും.

അടുത്തയാഴ്ചയും രാജ്യത്ത് തണുപ്പ് തുടരുകയും, അതേസമയം ജനുവരിയോടെ ചാറ്റല്‍ മഴ വര്‍ദ്ധിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Share this news

Leave a Reply