പുതുവർഷത്തിൽ അയർലണ്ട് തണുത്തു വിറയ്ക്കും; താപനില മൈനസ് 2 വരെ താഴും

പുതുവര്‍ഷമെത്തുന്നതോടെ അയര്‍ലണ്ടില്‍ തണുപ്പ് രൂക്ഷമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. അന്തരീക്ഷതാപനില മൈനസിലേയ്ക്ക് താഴുമെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് (ബുധന്‍) രാവിലെയോടെ മൂടല്‍മഞ്ഞ് മാറി ആകാശം തെളിയുകയും, ഏതാനും സമയം വെയില്‍ ലഭിക്കുകയും ചെയ്യും. തീരപ്രദേശങ്ങളില്‍ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. 3 മുതല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പകല്‍ നേരത്തെ ഉയര്‍ന്ന താപനില. രാത്രിയോടെ ആകാശം മേഘാവൃതമാകുകയും, തെക്കന്‍ പ്രദേശങ്ങളില്‍ ചെറിയ മഴ പെയ്യുകയും ചെയ്യും. താപനില മൈനസ് 2 ഡിഗ്രി വരെ താഴുകയും ചെയ്യും. മഞ്ഞ് ഉറയാനുള്ള സാധ്യതയുമുണ്ട്.

വ്യാഴാഴ്ച Munster, south Leinster പ്രദേശങ്ങളില്‍ മഴ പെയ്‌തേക്കും. മറ്റിടങ്ങളില്‍ ചാറ്റല്‍ മഴയ്‌ക്കൊപ്പം നല്ല വെയിലും ലഭിക്കും. അഞ്ച് മുതല്‍ ഒമ്പത് ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില.

വെള്ളിയാഴ്ച മഴയ്‌ക്കൊപ്പം മഞ്ഞ് കട്ടപിടിക്കാനും സാധ്യതയുണ്ട്. രാത്രിയിലും മഴ തുടരുകയും, താപനില മൈനസ് രണ്ട് വരെ താഴുകയും ചെയ്യും.

വാരാന്ത്യത്തിലും മഞ്ഞിനൊപ്പം മഴ തുടരും. രാത്രിയില്‍ മഞ്ഞ് കട്ടപിടിക്കുകയും ചെയ്യുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു.

Share this news

Leave a Reply