അയർലണ്ടിൽ രണ്ട് കൗണ്ടികളിൽ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 740,000 യൂറോയുടെ നിരോധിത ലഹരികൾ

ലിമറിക്ക്, കാർലോ കൗണ്ടികളിൽ നിന്നായി 740,000 യൂറോ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത് ഗാർഡ.

ചൊവ്വാഴ്ച Newcastle-ലെ Carraigkerry-ലുള്ള ഒരു വീട്ടിൽ നടന്ന പരിശോധനയിൽ 540,000 യൂറോ വിപണിവില വരുന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മറ്റൊരു സംഭവത്തിൽ അതേ ദിവസം തന്നെ കാർലോയിലെ Hacketstown-ൽ ഉള്ള ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ 136,000 യൂറോ വിലവരുന്ന കഞ്ചാവ്, 38,000 യൂറോയുടെ കൊക്കെയ്ൻ, 2,000 യൂറോയുടെ വാലിയം ടാബ്ലറ്റുകൾ,
39,000 യൂറോ വില വരുന്ന വേപ്പർ, വേപ്പർ ലിക്വിഡ്, എന്നിവയ്‌ക്കൊപ്പം 21,750 യൂറോ പണവും കണ്ടെടുത്തു. ഈ സംഭവത്തിൽ 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പിടിച്ചെടുത്ത മയക്കുമരുന്നുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. അന്വേഷണം തുടരുകയാണ്.

Share this news

Leave a Reply