അതിശക്തമായ തണുപ്പ്, മഞ്ഞ് കട്ടപിടിക്കൽ: അയർലണ്ടിൽ യെല്ലോ വാണിങ്; യാത്ര ദുഷ്കരമാകും

ശക്തമായ തണുപ്പും, മഞ്ഞ് കട്ട പിടിക്കാനുള്ള സാധ്യതയും കാരണം അയർലണ്ടിലെ വിവിധ കൗണ്ടികളിൽ മുന്നറിയിപ്പുകൾ നൽകി കാലാവസ്ഥാ വകുപ്പ്. അന്തരീക്ഷ താപനില മൈനസ് 2 മുതൽ മൈനസ് 4 ഡിഗ്രി വരെ കുറയുമെന്നും അധികൃതർ അറിയിച്ചു.

ഇന്ന് (ശനി) വൈകിട്ട് 6 മണി മുതൽ നാളെ രാത്രി 11 മണി വരെ Munster, Carlow, Dublin, Kildare, Kilkenny, Laois, Longford, Meath, Offaly, Westmeath, Wexford, Wicklow എന്നിവിടങ്ങളിൽ Yellow – Low Temperature/Ice warning ആണ് നൽകിയിട്ടുള്ളത്.

Cavan, Donegal, Monaghan, Connacht, Louth എന്നിവിടങ്ങളിൽ ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ ഞായറാഴ്ച വൈകിട്ട് 11 മണി വരെ Yellow – Snow-Ice warning-ഉം നൽകിയിട്ടുണ്ട്.

നോർത്തേൺ അയർലണ്ടിൽ, ശനിയാഴ്ച രാത്രിയിൽ മൈനസ് 3 ഡിഗ്രി വരെയെങ്കിലും താപനില കുറയുമെന്ന് യുകെ കാലാവസ്ഥ വകുപ്പ് അറിയിച്ചു. അവിടെയും ശനിയാഴ്ച രാത്രി യെല്ലോ വാണിങ് നിലവിലുണ്ട്. ഏതാനും നോർത്തേൺ അയർലൻഡ് ഫുട്ബോൾ ലീഗ് മത്സരങ്ങളും കാലാവസ്ഥാ വ്യതിയാനം കാരണം റദ്ദാക്കി.

Share this news

Leave a Reply