നീനാ കൈരളിയുടെ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷങ്ങൾ പ്രൗഢഗംഭീരമായി

നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങൾ നീനാ സ്കൗട്ട് ഹാളിൽ വെച്ച് പ്രൗഢഗംഭീരമായി അരങ്ങേറി . ആഘോഷപരിപാടികളിൽ ഫാ.റെക്സൻ ചുള്ളിക്കൽ ( Nenagh Parish) മുഖ്യാതിഥി ആയിരുന്നു. ഫാ.റെക്സനും കമ്മറ്റി അംഗങ്ങളും ചേർന്ന് തിരി തെളിച്ചതോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി.

തിരുപ്പിറവിയുടെ സ്നേഹത്തിന്റെ സന്ദേശവും, പുതുവത്സരത്തിന്റെ പ്രതീക്ഷകളും മുന്നോട്ടുള്ള നമ്മുടെ ജീവിതത്തിന് ഏറെ പ്രചോദനകരമാകട്ടെ എന്ന് ഫാ.റെക്സൻ ആശംസിച്ചു.

നിറപ്പകിട്ടാർന്ന നിരവധി കലാ കായിക പരിപാടികളാൽ സമൃദ്ധമായിരുന്നു ആഘോഷ പരിപാടികൾ. കുട്ടികളുടെയും മുതിർന്നവരുടെയും, വൈവിധ്യമാർന്ന കലാപരിപാടികൾ , സാന്റാക്ലോസിനെ വരവേറ്റുകൊണ്ടുള്ള ക്രിസ്തുമസ് കരോൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി .

തിരുപ്പിറവിയെ മനോഹരമായി സ്റ്റേജിൽ പുനരാവിഷ്കരിച്ചു കൊണ്ട് നടത്തിയ ‘കന്യാമറിയം ‘ എന്ന സ്കിറ്റ് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

ആഘോഷപരിപകൾക്ക് വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോഡുകൂടി തിരശീല വീണു.

നീനാ കൈരളിയുടെ പ്രസിഡന്റ് ജെയ്സൺ ജോസഫ് സ്വാഗതവും വൈസ് പ്രസിഡന്റ് എയ്ഞ്ചൽ വിമൽ കൃതജ്ഞതയും അറിയിച്ചു.

പരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ജെയ്സൺ ജോസഫ്, ജിബിൻ, പ്രതീപ്, ടെല്ലസ്, ജെസ്ന, ഏയ്ഞ്ചൽ , ജിജി, വിനയ എന്നിവർ നേതൃത്വം നൽകി.

ക്രിസ്തുമസ് വീക്കിൽ കൈരളി അംഗങ്ങളുടെ വീടുകളിലൂടെ രക്ഷകന്റെ വരവറിയിച്ചു കൊണ്ട് നടത്തിയ ക്രിസ്തുമസ് കരോൾ ഏറെ ഭക്തിസാന്ദ്രമായിരുന്നു.

വാർത്ത: ജോബി മാനുവൽ
Share this news

Leave a Reply