മയോയിൽ വീടുകളുടെ ജനലുകൾ തകർത്തു; കൗമാരക്കാരടക്കം 4 പേർ അറസ്റ്റിൽ

കൗണ്ടി മയോയില്‍ വീടുകള്‍ക്ക് നേരെ ആക്രമണം നടത്തിയത് അടക്കമുള്ള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നാല് പേര്‍ അറസ്റ്റില്‍. ഞായറാഴ്ചയാണ് Westport, Newport എന്നീ പ്രദേശങ്ങളിലെ വീടുകളുടെ ജനല്‍ച്ചില്ലുകള്‍ ചിലര്‍ തകര്‍ത്തത്.

സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ 20-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരെയും, പ്രായപൂര്‍ത്തിയാകാത്ത രണ്ട് കൗമാരക്കാരെയുമാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മേല്‍ Criminal Justice Act 1984 സെക്ഷന്‍ 4 ചുമത്തി. അന്വേഷണം തുടരുകയാണ്.

Share this news

Leave a Reply