മമ്മൂട്ടിയുടെ ഏറെ ജനപ്രീതിയുള്ള കഥാപാത്രമായ ‘ബ്ലാക്കി’ലെ കാരിക്കാമുറി ഷണ്‍മുഖന്‍ വീണ്ടുമെത്തുന്നു. കൊച്ചിയിലെ അധോലോക ഗുണ്ടയായ കാരിക്കാമുറി ഷണ്‍മുഖന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ‘ബ്ലാക്ക്’ 2004-ലായിരുന്നു റിലീസായത്. രഞ്ജിത് ആയിരുന്നു സംവിധാനം.
രഞ്ജിത് പുതുതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതേ കഥാപാത്രമായി അതിഥിവേഷത്തില്‍ മമ്മൂട്ടിയെത്തും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ‘തുടരും’ സിനിമയിലെ ജോര്‍ജ്ജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വര്‍മ്മയാണ് ചിത്രത്തിലെ നായകനെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചിത്രത്തിന്റെ സെറ്റില്‍ മമ്മൂട്ടി എത്തിയപ്പോഴുള്ള ഒരു ഫോട്ടോ ആണ് റിപ്പോര്‍ട്ടിന് ആധാരം. മമ്മൂട്ടിയുടെ ഫോട്ടോയിലെ ലുക്കും, വേഷവിധാനവും ഷണ്‍മുഖന്റേതിന് സമാനമാണ് എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം എട്ട് വര്‍ഷത്തിന് ശേഷമാണ് രഞ്ജിത് ഒരു ചിത്രം സംവിധാനം ചെയ്യുന്നത് 2018-ല്‍ പുറത്തിറങ്ങിയ ‘ഡ്രാമ’ ആയിരുന്നു അവസാന ചിത്രം.






