കൗണ്ടി സ്ലൈഗോയില്‍ വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ മോഷ്ടിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് നാല് പേര്‍ അറസ്റ്റില്‍. Ballymote, Riverstown എന്നീ പ്രദേശങ്ങളിലെ വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഏതാനും കാറുകളാണ് ഞായറാഴ്ച മോഷ്ടിക്കപ്പെട്ടത്.
സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ 20-ലേറെ പ്രായമുള്ള നാല് പേരെ അറസ്റ്റ് ചെയ്തു. കുറ്റം ചുമത്തിയ ഇവരെ ചൊവ്വാഴ്ച സ്ലൈഗോ ജില്ലാ കോടതിയില്‍ ഹാജരാക്കി. അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ അറിയിച്ചു.






