നോർത്തേൺ അയർലണ്ടിൽ തണുപ്പ് അതികഠിനം; ഇന്നലെ അവധി നൽകിയത് 200-ഓളം സ്‌കൂളുകൾക്ക്

അതിശക്തമായ തണുപ്പും മഞ്ഞും തുടരുന്ന നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഇന്നും ജാഗ്രതാ നിര്‍ദ്ദേശം. Antrim, Armagh, Down, Fermanagh, Tyrone, Derry എന്നീ കൗണ്ടികളില്‍ ഇന്നലെ വൈകിട്ട് 6 മണിക്ക് നിലവില്‍ വന്ന യെല്ലോ ഐസ് വാണിങ് ഇന്ന് രാവിലെ 11 മണി വരെ തുടരുമെന്നാണ് യുകെ കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

തണുപ്പ് ശക്തമായതോടെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഏകദേശം 200-ഓളം സ്‌കൂളുകള്‍ക്ക് ഇന്നലെ അവധി നല്‍കിയിരുന്നു. റോഡ് യാത്രക്കാരോട് അതീവജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്.

അതേസമയം റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെ എല്ലാ ജാഗ്രതാ മുന്നറിയിപ്പുകളും പിന്‍വലിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മറ്റ് പല രാജ്യങ്ങളിലും തണുപ്പേറിയ കാലാവസ്ഥ കഠിനമായതിനെ തുടര്‍ന്ന് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഏതാനും വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. യാത്ര പദ്ധതിയിട്ടിരിക്കുന്നവര്‍ കമ്പനിയുമായി ബന്ധപ്പെട്ട് സര്‍വീസ് റദ്ദാക്കിയിട്ടില്ലെന്ന് ഉറപ്പ് വരുത്തുന്നതാണ് ഉചിതം.

Share this news

Leave a Reply