വിഷാംശം പുറപ്പെടുവിക്കുന്ന ബാക്റ്റീരിയ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഏതാനും നെസ്ലെ SMA ഉൽപ്പന്നങ്ങൾ തിരികെ വിളിച്ചതിനു പിന്നാലെ കൂടുതൽ SMA ഉൽപ്പന്നങ്ങൾ കൂടി പിൻവലിക്കാൻ നിർദ്ദേശം നൽകി Food Safety Authority of Ireland (FSAI). കഴിഞ്ഞ ദിവസം പിൻവലിച്ച ഏതാനും ബാച്ചുകൾക്ക് പിന്നാലെ Nestlé’s 400g SMA Alfamino എന്ന ഉൽപ്പന്നതിന്റെ ചില ബാച്ചുകൾ കൂടിയാണ് തിരിച്ചെടുക്കാൻ പുതുതായി നിർദ്ദേശം നൽകിയിരിക്കുന്നത്. 51210017Y1 ബാച്ച് കോഡും, May 2027 എക്സ്പയറി ഡേറ്റും ആയ ബാച്ചും, 51700017Y1 ബാച്ച് കോഡും June 2027 എക്സ്പയറി ഡേറ്റും ആയ ബാച്ചും ആണ് ഇവ.
‘Cereulide’ എന്ന വിഷവസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നവജാതശിശുക്കള്‍ അടക്കമുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ഈ ഉല്‍പ്പന്നങ്ങളുടെ ഒരു ബാച്ച് തിരിച്ചെടുക്കുന്നത്.
Bacterium Bacillus cereus എന്ന ബാക്ടീരിയയാണ് ഈ വിഷവസ്തു ഉണ്ടാക്കുന്നത്. ഇതടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ശക്തമായ ഛര്‍ദ്ദി, ഓക്കാനം എന്നിവ ഉണ്ടാകും. കഴിച്ച് അഞ്ച് മണിക്കൂറിനുള്ളില്‍ ആരംഭിക്കുന്ന രോഗലക്ഷണങ്ങള്‍ 24 മണിക്കൂര്‍ വരെ നീണ്ടുനിന്നേക്കാം.
ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയവര്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ നെസ്ലെയുമായി ബന്ധപ്പെടുകയും വേണം (https://www.nestle.co.uk/en-gb/getintouch).
പിൻവലിക്കാൻ നിർദ്ദേശം നൽകിയ ഉൽപ്പന്നങ്ങളുടെ ബാച്ച് കോഡ്, എക്‌സ്പയറി ഡേറ്റ് അടക്കമുള്ള പൂര്‍ണ്ണ പട്ടിക ചുവടെ:







