വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ആഭിമുഖ്യത്തിലുള്ള ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ നാളെ (ജനുവരി 10 ശനി) നടക്കും. മുള്ളിനാവത്ത് കമ്മ്യൂണിറ്റി സെന്ററിൽ ഉച്ചകഴിഞ്ഞ് 3.30-നാണ് ആഘോഷപരിപാടികൾ ആരംഭിക്കുന്നത്.
നാടിന്റെ തനിമയും പ്രവാസത്തിന്റെ ആവേശവും ഒത്തുചേരുന്ന വേദിയിൽ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന മുപ്പതിലധികം കലാപരിപാടികൾ അരങ്ങേറും. കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന പ്രകടനങ്ങൾക്ക് പുറമെ, ആഘോഷങ്ങൾക്ക് ആവേശം പകരാൻ ഡിജെ (DJ) സംഗീതവും ഒരുക്കിയിട്ടുണ്ട്.

അയർലണ്ടിലെ പ്രശസ്തമായ ‘മൂക്കൻസ് കാറ്ററിംഗ്’ ഒരുക്കുന്ന വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറോടു കൂടി രാത്രി 10-ന് ആഘോഷങ്ങൾ സമാപിക്കും.
വാട്ടർഫോർഡിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി WMA കമ്മിറ്റി അറിയിച്ചു.






