യൂറോപ്പിലെ ‘കാര്‍ ഓഫ് ദി ഇയര്‍ 2026’ ആയി പുതിയ Mercedes-Benz CLA. 23 രാജ്യങ്ങളില്‍ നിന്നായുള്ള 59 ജൂറി അംഗങ്ങള്‍ വോട്ടെടുപ്പിലൂടെയാണ് ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കളായ മെഴ്‌സഡസിന്റെ വാഹനത്തെ വിജയിയായി തിരഞ്ഞെടുത്തത്. Skoda Elroq, Kia EV4, Citroen C5 Aircross, Fiat Grande Panda, The Dacia Bigster, Renault 4 എന്നിവയാണ് മത്സരരംഗത്തുണ്ടായിരുന്ന മറ്റ് പ്രധാന കാറുകള്‍.

ഫുള്‍ ഇലക്ട്രിക്, ഹൈബ്രിഡ് പെട്രോള്‍ എന്നീ മോഡലുകളില്‍ ലഭ്യമാകുന്ന Mercedes-Benz CLA 792 കി.മീ എന്ന മികവാര്‍ന്ന റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. എഐ പിന്തുണയുള്ള വോയ്‌സ് ആക്ടിവേഷന്‍ പോലുള്ള അത്യാധുനിക സൗക്യങ്ങളുമുണ്ട്. CLA-യുടെ വിലയും അത്ര കുറവല്ല. 540 കി.മീ റേഞ്ച് നല്‍കുന്ന മോഡലിന് 53,425 യൂറോയിലാണ് തുടക്കം. റേഞ്ച് 792 ആണെങ്കില്‍ വില 63,525 യൂറോ ആകും.

നവീനത, വില, ഡ്രൈവിങ് അനുഭവം, ഇന്ധനക്ഷമത മുതലായ നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് കാറുകള്‍ക്ക് ജൂറി പോയിന്റുകള്‍ നല്‍കുന്നത്. വിവിധ സാഹചര്യങ്ങളില്‍ കാറുകള്‍ ഓടിച്ചുനോക്കുകയും ചെയ്യും. 320 പോയിന്റാണ് Mercedes-Benz CLA ആകെ നേടിയത്.






