അയർലണ്ട് മലയാളിയായ സജി സുരേന്ദ്രന്‍ നിര്യാതനായി

കൗണ്ടി കാവനിലെ വിര്‍ജീനിയയിൽ താമസിച്ചുവരികയായിരുന്ന സജി സുരേന്ദ്രന്‍ (53) നിര്യാതനായി.
ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ആംബുലന്‍സും, മെഡിക്കല്‍ സംഘവും എത്തിയപ്പോഴേയ്ക്കും മരണം സ്ഥിരീകരിച്ചിരുന്നു.

ചേര്‍ത്തല സ്വദേശിയായ സജി അഭിഭാഷകനായി ജോലി ചെയ്തുവരികയായിരുന്നു. 2008-ലാണ് അയര്‍ലണ്ടിലെത്തിയത്. ഭാര്യ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയാണ്. ഒരു മകളുണ്ട്.

Share this news

Leave a Reply