അയർലണ്ടിലെ AFCM Children Ministry-യുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന ‘National Residential Retreat for Teens’ ഫെബ്രുവരി 19,20,21 തീയതികളിൽ County Clare-ലെ Ennis-ലുള്ള St. Flannan’s College-ൽ വച്ച് നടത്തപ്പെടുന്നു.

ഈ കാലഘട്ടത്തിലെ തിരക്കേറിയ ലോകത്തിൽ വളരെയധികം വെല്ലുവിളികളിലൂടെ കടന്നുപോകുന്ന കൗമാരക്കാരായ കുട്ടികൾക്ക് ദൈവത്തെയും സഭയേയും അടുത്തറിഞ്ഞ് ജീവിതത്തെ രൂപപ്പെടുത്താൻ ഉള്ള ഒരു സുവർണ്ണാവസരമായി ആണ് ഈ ശുശ്രൂഷയെ ക്രമീകരിച്ചരിക്കുന്നത്.
വിശുദ്ധ കുർബാന, വചനശുശ്രൂഷ, ആരാധന, കുമ്പസാരം, ഗ്രൂപ്പ് ചർച്ചകൾ, സ്കിറ്റുകൾ എന്നിവയിലൂടെ കുട്ടികളുടെ ജീവിതത്തിൽ ദൈവസാന്നിധ്യത്തിന്റെ ശക്തമായ അനുഭവം സാധ്യമാക്കുന്നതിനായി ഒരുക്കിയിരിക്കുന്ന ഈ ധ്യാനത്തിലേയ്ക്ക് അയർലണ്ടിലെ എല്ലാ ടീനേജ് കുട്ടികളെയും യേശു നാമത്തിൽ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
രജിസ്ട്രേഷൻ ചെയ്യുവാനായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
Jinson 0894163515
Sony 0879762383
Meenu 0894968481
Sony 0894438963






