നോർത്തേൺ അയർലണ്ടിൽ മലയാളി കുടുംബം താമസിക്കുന്ന വീടിനു നേരെ കല്ലേറ്

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Armagh County-യില്‍ മലയാളി കുടുംബം താമസിക്കുന്ന വീടിന് നേരെ കല്ലേറ്. ഇവരുടെ പോര്‍ട്ടാഡൗണിലെ വീടിന് നേരെ ഇന്നലെയാണ് കല്ലേറുണ്ടായത്.

സംഭവത്തില്‍ ഇടപെട്ട പ്രദേശത്തെ മലയാളികളുടെ പ്രതിനിധിയായ ബോബിന്‍ അലക്‌സ്, കുടുംബത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കി. Police Service of Northern Ireland (PSNI) ഇന്‍സ്‌പെക്ടറുമായി സംഭവം ചര്‍ച്ച ചെയ്യുകയും, സ്ഥലം എംപി കാര്‍ല ലോക്ഹാര്‍ട്ട് ഇടപെടല്‍ നടത്തുകയും ചെയ്തിട്ടുണ്ട്. നിലവില്‍ പ്രശ്‌നമുണ്ടായ സ്ഥലത്ത് പോലീസ് പട്രോളിങ് ശക്തമാക്കാമെന്ന് അധികൃതരില്‍ നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തിന് നേരെ ആക്രമണങ്ങളുണ്ടാകുന്നത് തടയുക തങ്ങളുടെ ഉത്തരവാദിത്തമാണെന്നും, ഇത്തരം സംഭവങ്ങളുണ്ടായാല്‍ തന്റെ ഓഫീസുമായി ബന്ധപ്പെടാമെന്നും എംപി ലോക്ഹാര്‍ട്ട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പലതവണയായി ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് നേരെ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വംശീയവിദ്വേഷത്തിലൂന്നിയ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. മിക്ക ആക്രമണങ്ങളിലും കൗമാരക്കാരായിരുന്നു പ്രതികള്‍.

Share this news

Leave a Reply