കോർക്ക്, കെറി കൗണ്ടികളിൽ അതിശക്തമായ മഴ: യെല്ലോ വാണിങ് നൽകി കാലാവസ്ഥാ വകുപ്പ്

അതിശക്തമായ മഴ പ്രതീക്ഷിക്കുന്ന കോര്‍ക്ക്, കെറി കൗണ്ടികള്‍ക്ക് യെല്ലോ റെയിന്‍ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ നിലവില്‍ വരുന്ന മുന്നറിയിപ്പ് രാവിലെ 8 മണി വരെ നിലനില്‍ക്കും.

ശക്തമായ മഴയ്‌ക്കൊപ്പം, വീശിയടിക്കുന്ന കാറ്റ് ഈ കൗണ്ടികളില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും, യാത്ര ദുഷ്‌കരമാകുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നാളെ രാവിലെ രാജ്യമെങ്ങും പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും, പിന്നീട് കുറച്ച് സമയത്തേയ്ക്ക് മാനം തെളിയുമെന്നുമാണ് പ്രവചനം. വൈകാതെ തന്നെ തെക്ക് പ്രദേശത്ത് നിന്നും വീണ്ടും മഴയാരംഭിക്കും. 2 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില.

Share this news

Leave a Reply