മറ്റ് അപേക്ഷകര്‍ക്ക് വേണ്ടി ഡ്രൈവിങ് തിയറി ടെസ്റ്റുകള്‍ എഴുതിയ മുന്‍ ഡ്രൈവിങ് പരിശീലകന് അയര്‍ലണ്ടില്‍ ജയില്‍ ശിക്ഷ. ഡബ്ലിനില്‍ താമസിക്കുന്ന Daniel Trifan (51) എന്നയാളെയാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്.
അപേക്ഷകരില്‍ നിന്നും പണം വാങ്ങി 21 തവണയാണ് പ്രതി ഇത്തരത്തില്‍ വ്യാജനായെത്തി പരീക്ഷയെഴുതിയത്. ഒരു ടെസ്റ്റിന് ഏകദേശം 150 യൂറോ ആണ് പകരക്കാരനായി പരീക്ഷയെഴുതാന്‍ പ്രതി ഈടാക്കിയിരുന്നത്. 2019 ജൂണ്‍ 9 മുതല്‍ നവംബര്‍ 14 വരെയുള്ള കാലയളവിലാണ് കുറ്റകൃത്യങ്ങള്‍ നടന്നതെന്നും വിചാരണവേളയില്‍ തെളിഞ്ഞു. തുടര്‍ന്ന് ജഡ്ജ് പ്രതിക്ക് 12 മാസത്തെ തടവ് വിധിച്ചു
മറ്റുള്ളവര്‍ക്കായി ഡ്രൈവിങ് ടെസ്റ്റ് എഴുതിയതുമായി ബന്ധപ്പെട്ട് ഗാര്‍ഡ പിടികൂടിയ ആറ് പേരില്‍ ഒരാളാണ് Daniel Trifan. മറ്റ് അഞ്ച് പേരും നിലവില്‍ ജയിലിലാണ്. സ്വയം ടെസ്റ്റ് എഴുതിയാല്‍ പാസാകുമെന്ന് ആത്മവിശ്വാസമില്ലാത്തവരായിരുന്നു ഇവരെ സമീപിച്ചിരുന്നത്.






