അയർലണ്ടിലെ ഏറ്റവും ‘നല്ല’ ഡ്രൈവർമാർ ഡോണഗലിൽ; ഏറ്റവും മോശം ഈ കൗണ്ടിയിൽ…

അയര്‍ലണ്ടില്‍ ഏറ്റവുമധികം ഗതാഗതനിയമ ലംഘകര്‍ ഉള്ള കൗണ്ടി ഒഫാലി. റോഡ് സുരക്ഷാ അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ഡ്രൈവര്‍മാര്‍ക്ക് (കൗണ്ടിയിലെ ആകെ ഡ്രൈവര്‍മാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍) പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ചത് ഒഫാലിയിലാണ്. 2023-ല്‍ ഒഫാലി കൗണ്ടിയില്‍ 3,532 പേര്‍ക്കാണ് വിവിധ ഗതാഗതനിയമലംഘനങ്ങള്‍ക്കായി പിടിക്കപ്പെട്ട് പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ചത്. അതായത് കൗണ്ടിയില്‍ ആകെയുള്ള ഡ്രൈവര്‍മാരില്‍ 6.2% പേരും നിയമലംഘനം നടത്തി. ഗതാഗതനിയമലംഘനത്തിലെ ദേശീയ ശരാശരി 5.3% ആണെന്നോര്‍ക്കണം. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ലോങ്‌ഫോര്‍ഡും … Read more

അയർലണ്ടിൽ ലേണേഴ്സ് ലൈസൻസ് പലതവണ പുതുക്കി വാഹനമോടിക്കുന്നത് ഇനി നടപ്പില്ല; നടപടി കടുപ്പിക്കാൻ അധികൃതർ

ലേണേഴ്‌സ് ലൈസന്‍സുമായി വര്‍ഷങ്ങളോളം വാഹനമോടിക്കുന്നത് ഇനി നടപ്പില്ലെന്ന് അയര്‍ലണ്ടിലെ ഗതാഗതവകുപ്പ്. പലരും ലേണ്‌ഴ്‌സ് പെര്‍മിറ്റ് എടുത്ത ശേഷം ടെസ്റ്റില്‍ തോല്‍ക്കുകയും, എന്നാല്‍ പെര്‍മിറ്റ് വീണ്ടും വീണ്ടും പുതുക്കി വര്‍ഷങ്ങളോളം ഉപയോഗിക്കുകയും ചെയ്യുന്ന പതിവ് രാജ്യത്തുണ്ട്. നിലവില്‍ കെട്ടിക്കിടക്കുന്ന ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍ തീര്‍പ്പാക്കിക്കഴിഞ്ഞാലുടനെ ഈ പ്രവണതയ്ക്ക് അറുതി വരുത്തുമെന്ന് ഗതാഗതവകുപ്പ് സഹമന്ത്രി ജാക്ക് ചേംബേഴ്‌സ് വ്യക്തമാക്കി. 10 തവണ ഡ്രൈവിങ് ടെസ്റ്റ് പരാജയപ്പെട്ടവര്‍ പോലും ലേണേഴ്‌സ് ലൈസന്‍സ് വീണ്ടും പുതുക്കി വാഹനമോടിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചെറുപ്പക്കാര്‍ മാത്രമല്ല, … Read more

ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗം; അയർലണ്ടിൽ പിഴയിട്ടത് 19,000 പേർക്ക്

ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചതിന് കഴിഞ്ഞ വര്‍ഷം രാജ്യത്ത് പിഴ ഈടാക്കിയത് 19,000-ഓളം പേരില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. വാഹനങ്ങള്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും, ഗുരുതരമായ അപകടങ്ങള്‍ക്ക് അത് വഴി വയ്ക്കുമെന്നും തിങ്കളാഴ്ച ആരംഭിച്ച ‘phone down’ കാംപെയിന്റെ ഭാഗമായി ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് 29% പേര്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണിലോ, ഫോണില്‍ നിന്നും ഹാന്‍ഡ് ഫ്രീ ആയോ സംസാരിക്കുന്നുണ്ടെന്നാണ് റോഡ് സേഫ്റ്റി അതോറ്റിയുടെ കണക്കുകള്‍. കൂടാതെ അഞ്ചില്‍ ഒരാള്‍ വീതം ഡ്രൈവിങ്ങിനിടെ മെസോജോ, ഇമെയിലോ ചെക്ക് ചെയ്യുകയും … Read more

അയർലണ്ടിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ ഏറെയും ജോലിക്ക് പോകുന്നതിനിടെ എന്ന് കണ്ടെത്തൽ

അയര്‍ലണ്ടില്‍ ജോലിക്ക് പോകുമ്പോഴാണ് മിക്കവരും അമിതവേഗതയിലോ, അപകടകരമായ രീതിയിലോ വാഹനമോടിക്കുന്നതെന്ന് കണ്ടെത്തല്‍. 2018 മുതല്‍ 2022 വരെ രാജ്യത്ത് നടന്ന റോഡപകടങ്ങളുടെ വിവരങ്ങള്‍ വിശകലനം ചെയ്ത് Road Safety Authority (RSA) പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം, ഈ കാലയളവില്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ട 8% ഡ്രൈവര്‍മാരും, ഗുരുതരമായി പരിക്കേറ്റ 12% ഡ്രൈവര്‍മാരും ജോലി സംബന്ധമായ കാര്യത്തിനായി യാത്ര ചെയ്യുന്നവരായിരുന്നു. ഗുരുതര അപകടങ്ങളില്‍ 23 ശതമാനവും സംഭവിച്ചത് ഡ്രൈവര്‍മാര്‍ ജോലിസംബന്ധമായ യാത്ര നടത്തുമ്പോഴായിരുന്നു. ജോലിയുമായി … Read more

‘ലൈസൻസോ, അതെന്താ?’; അയർലണ്ടിൽ ആയിരക്കണക്കിന് പേർ വാഹനമോടിക്കുന്നത് ലൈസൻസില്ലാതെ!

അയര്‍ലണ്ടില്‍ 30,000-ഓളം പേര്‍ ഫുള്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നതായി റോഡ് സുരക്ഷാ അതോറിറ്റി. ഇതില്‍ തന്നെ പലരും 30 വര്‍ഷത്തിലധികമായി ഡ്രൈവിങ് ടെസ്റ്റ് എടുക്കാതെ തേര്‍ഡ് ലേണ്‌ഴ്‌സ് ലൈസന്‍സ് അല്ലെങ്കില്‍ അതിന് ശേഷമുള്ള പ്രൊവിഷണല്‍ ലൈസന്‍സ് ഉപയോഗിച്ചാണ് വാഹനമോടിക്കുന്നത് എന്ന് ‘ദി ഐറിഷ് ടൈംസ്’ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ നിയമമനുസരിച്ച് തിയറി പാസായാല്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കും. മൂന്നാമത്തെ തവണ ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ചാല്‍ അടുത്തതായി ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാം. അതേസമയം ഇവര്‍ക്ക് തങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് … Read more

ഈ മരുന്നുകൾ കഴിച്ച് കാറോടിക്കല്ലേ… അപകടങ്ങൾക്ക് കാരണമായേക്കാം!

ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന ചില മരുന്നുകള്‍ കഴിച്ചാല്‍ ഡ്രൈവിങ്ങിനിടെ ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടുമെന്നും, ഗാര്‍ഡയുടെ മയക്കുമരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടേക്കാമെന്നും മുന്നറിയിപ്പ്. കാഴ്ച മങ്ങുക, കൈകള്‍ക്ക് വിറയല്‍ അനുഭവപ്പെടുക തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് മനസിലാക്കാതെയാണ് പലരും ഇത്തരം മരുന്നുകള്‍ കഴിക്കുകയും, ഡ്രൈവ് ചെയ്യുകയും ചെയ്യുന്നതെന്നും ഡോക്ടര്‍ Maire Finn, RTE Radio-യില്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ വ്യക്തമാക്കി. മാരകമായ രോഗങ്ങള്‍ക്കോ, വിഷാദത്തിനോ, ഉത്കണ്ഠയ്‌ക്കോ ഒക്കെയാണ് ഇത്തരം മരുന്നുകള്‍ പൊതുവെ കുറിച്ചുനല്‍കുന്നത്. ഇതിന്റെ പാര്‍ശ്വഫലങ്ങളെ പറ്റി കഴിക്കുന്നവര്‍ക്ക് അറിയില്ല എന്നതിനാല്‍, ഇവ കുറിച്ചുനല്‍കുന്ന ഡോക്ടര്‍മാര്‍ … Read more