ശക്തമായ കാറ്റിനെ തുടര്‍ന്ന് ഡബ്ലിന്‍, വെക്‌സ്‌ഫോര്‍ഡ്, വിക്ക്‌ലോ എന്നീ കൗണ്ടികളില്‍ യെല്ലോ വിന്‍ഡ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് (ചൊവ്വ) രാവിലെ 8 മണി മുതല്‍ പകല്‍ 2 മണി വരെയാണ് മുന്നറിയിപ്പ്.
ഈ കൗണ്ടികളില്‍ യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കടലില്‍ തിരമാലകള്‍ ഉയരാനും, പ്രാദേശികമായ വെള്ളപ്പൊക്കത്തിനുമുള്ള സാധ്യതയും നിലനില്‍ക്കുന്നു.






