Operation Moonridge ആരംഭിച്ച ശേഷം രാജ്യത്ത് നിന്നും ഇതുവരെ 25 ലൈംഗിക കുറ്റവാളികളെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. Garda National Immigration Bureau (GNIB) വഴി അപകടകാരികളായ ഐറിഷ് ഇതര പൗരത്വമുള്ള ലൈംഗിക കുറ്റവാളികളെ കണ്ടെത്തി നാടുകടത്താനായി 2025-ല്‍ രൂപപ്പെടുത്തിയതാണ് Operation Moonridge.
ഓപ്പറേഷന്‍ വഴി നാടുകടത്തിയ 25 പേരില്‍ 14 പേര്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലെ പൗരന്മാരാണ്. 11 പേര്‍ ഇയു പൗരന്മാരും. ഇയു രാജ്യങ്ങളിലെ പൗരന്മാരാണെങ്കിലും ഈ 11 പേരെ ഭാവിയില്‍ നിശ്ചിത കാലത്തേയ്ക്ക് അയര്‍ലണ്ടിലേയ്ക്ക് പ്രവേശിക്കുന്നതിന് വിലക്കിയിട്ടുമുണ്ട്.
ജനങ്ങളുടെ സുരക്ഷയ്ക്കും, രാജ്യത്തെ കുടിയേറ്റസംവിധാനത്തിന്റെ വിശ്വാസ്യതയ്ക്കും Operation Moonridge വളരെ പ്രധാനപ്പെട്ടതാണെന്ന് നീതിന്യായവകുപ്പ് മന്ത്രി ജിം ഒ’കല്ലഗാന്‍ പറഞ്ഞു. ഓപ്പറേഷന്‍ ഇനിയും തുടരും.






