ഐറിഷ് നടി ജെസ്സി ബക്ക്ലീ മികച്ച നടിക്കുള്ള ഓസ്കാർ പട്ടികയിൽ

അയര്‍ലണ്ടിന് അഭിമാനമായി ഐറിഷ് നടി ജെസ്സി ബക്ക്‌ലീക്ക് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം. ‘ഹാംനെറ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കെറി സ്വദേശിയായ ബക്ക്‌ലീക്ക് മികച്ച നടിക്കുള്ള ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ചത്. ഈ വിഭാഗത്തില്‍ റോസ് ബൈറണ്‍ (ഈഫ് ഐ ഹാഡ് ലെഗ്‌സ് ഐ വുഡ് കിക്ക് യൂ), കേറ്റ് ഹഡ്‌സണ്‍ (സോങ് സങ് ബ്ലൂ), എമ്മ സ്‌റ്റോണ്‍ (ബ്യൂഗോണിയ), റെനറ്റെ റൈന്‍സ്വേ (സെന്റിമെന്റല്‍ വാല്യൂ) എന്നിവരാണ് ബക്ക്‌ലീക്ക് എതിരാളികള്‍. ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ് എന്നിവ നേടിയ ബക്ക്‌ലീ തന്നെ ഇത്തവണത്തെ ഓസ്‌കറും സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം ‘ഹാംനെറ്റി’ലെ തന്നെ പ്രകടനത്തിന് ഐറിഷ് നടനായ പോള്‍ മെസ്‌കലിന് മികച്ച സഹനടനുള്ള ഓസ്‌കര്‍ നാമനിര്‍
ദ്ദേശ പട്ടികയില്‍ ഇടം നേടാനായില്ല.

മികച്ച ചിത്രത്തിനുള്ള മത്സരത്തില്‍ ഹാംനെറ്റിനൊപ്പം ബ്യൂഗോണിയ, എഫ്1, ഫ്രാങ്കന്‍സ്റ്റീന്‍, സെന്റിമെന്റല്‍ വാല്യൂ, സിന്നേഴ്‌സ്, ട്രെയിന്‍ ഡ്രീംസ്, മാര്‍ട്ടി സുപ്രീം, വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍, ദി സീക്രട്ട് ഏജന്റ് എന്നിവയാണ് ഉള്ളത്. ഇതില്‍ ഓസ്‌കാര്‍ ചരിത്രത്തിലെ ഏറ്റവുമധികം വിഭാഗങ്ങളില്‍ നോമിനേഷന്‍ നേടിക്കൊണ്ട് (16 എണ്ണം) സിന്നേഴ്‌സ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയുമാണ്. ഹാംനെറ്റിന് ആകെ എട്ട് നോമിനേഷനുകളാണുള്ളത്.

 

Share this news

Leave a Reply