അയർലണ്ട് മലയാളികൾ അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രം ‘പരസ്പരം’ റിലീസ് ചെയ്തു

കോവിഡ് കാലത്തെ ജീവിതം വരച്ചു കാട്ടിയ ‘ഹൃദയപൂർവം 1 & 2’, ഒരു കൊച്ചു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ പരസ്പര സ്നേഹം എന്തെന്ന് കാട്ടിത്തന്ന ‘സാന്റാക്ക് സ്വന്തം അന്നമോൾ’ എന്നീ ഹ്രസ്വചിത്രങ്ങൾക്ക് ശേഷം അയർലണ്ട് നിവാസിയും ചാർട്ടേർഡ് അക്കൗണ്ടന്റും ആയ ദിബു എം. തോമസ് എഴുതി സംവിധാനം ചെയ്ത പുതിയ ഷോർട്ട് ഫിലിം ആണ് ‘പരസ്പരം.’ ആനുകാലിക പ്രസക്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ഹ്രസ്വചിത്രം അയർലണ്ട് ജീവിതത്തിൽ പ്രവാസികൾ അനുഭവിച്ചതും അനുഭവിക്കുന്നതുമായ കാര്യങ്ങൾ ആണ് പറയുന്നത്. അയർലണ്ട് … Read more

അയർലണ്ടിലെ നഴ്‌സിങ് ജോലിയിൽ നിന്നും സിനിമാ നിർമ്മാതാവിലേയ്ക്ക്; തിയറ്ററുകൾ നിറഞ്ഞോടി നൈസി-റെജി ദമ്പതികളുടെ ‘ഡാൻസ് പാർട്ടി’

അയര്‍ലണ്ടിലെ പ്രവാസജീവിതത്തില്‍ നിന്നും മലയാളസിനിമയിലേയ്ക്ക് നടന്നുകയറി ദമ്പതികളായ നൈസിയും, റെജിയും. ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തി, മികച്ച അഭിപ്രായവുമായി മുന്നേറുന്ന ‘ഡാന്‍സ് പാര്‍ട്ടി’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് ഏറെക്കാലം അയര്‍ലണ്ടില്‍ പ്രവാസജീവിതം നയിച്ച ദമ്പതികളായ നൈസി റെജിയും, റെജി പ്രോത്താസിസും. വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍, ജൂഡ് ആന്തണി ജോസഫ് തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി, ഡാന്‍സിന് പ്രധാന്യം നല്‍കിക്കൊണ്ട് സോഹന്‍ സീനുലാലാണ് ‘ഡാന്‍സ് പാര്‍ട്ടി’ സംവിധാനം ചെയ്തിരിക്കുന്നത്. അയര്‍ലണ്ടില്‍ നഴ്‌സായി ജോലിചെയ്യുകയായിരുന്നു നൈസി. … Read more

റെക്കോർഡ് പെരുമഴയുമായി ജയിലർ; സംവിധായകന് വമ്പൻ തുകയും പോർഷെ കാറും സമ്മാനിച്ച് നിർമ്മാതാവ്

ഇന്ത്യ ഒട്ടാകെ വന്‍വിജയം നേടി പ്രദര്‍ശനം തുടരുകയാണ് രജനികാന്ത് നായകനായി എത്തിയ പുതിയ തമിഴ് ചിത്രം ജയ്‌ലര്‍. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം നിര്‍വഹിച്ച സിനിമ സണ്‍ പിക്ക്ച്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മിച്ചിരിക്കുന്നത്. ജയ്‌ലര്‍ നേടിയ ഈ മിന്നും വിജയത്തിന് പിന്നാലെ നിര്‍മാതാക്കളായ സണ്‍ പിക്ച്ചേഴ്സ് രജനികാന്തിന് വലിയൊരു തുകയും, ബി.എം.ഡബ്ല്യു കാറും സമ്മാനമായി നല്‍കിയിരുന്നു. ഇതിനു പിന്നാലെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനും വലിയൊരു തുകയും ആഡംബര കാറായ പോര്‍ഷെയും സമ്മാനമായി നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. സണ്‍ പിക്ച്ചേഴ്സ് … Read more

ഐറിഷ് ടെലിവിഷൻ താരത്തിന്റെ ഡബ്ലിനിലെ വീട് വിൽപ്പനയ്ക്ക്; വില അറിയണ്ടേ?

ഐറിഷ് മോഡലും, ടെലിവിഷന്‍ അവതാരകയുമായ വോഗ് വില്യംസിന്റെ ഡബ്ലിനിലെ വീട് വില്‍പ്പനയ്ക്ക്. ഭര്‍ത്താവ് സ്‌പെന്‍സര്‍ മാത്യൂസിനും മൂന്ന് മക്കള്‍ക്കുമൊപ്പം താമസിച്ചിവരുന്ന Thormanby Road-ലെ വീട് 1.3 മില്യണ്‍ യൂറോയ്ക്കാണ് വോഗ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. Howth പ്രദേശത്തെ പുതിയ വീട്ടിലേയ്ക്ക് മാറാന്‍ തീരുമാനിച്ചതോടെയാണ് വില്‍പ്പന. My Therapist Ghosted Me എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രശസ്തയാണ് വോഗ് വില്യംസ്. ഹാസ്യതാരമായ Joanne McNally-ക്കൊപ്പമാണ് ഇവര്‍ പരിപാടി അവതരിപ്പിക്കുന്നത്. 224 സ്‌ക്വയര്‍ മീറ്ററിലായി ‘Kapiti’ എന്ന് പേലുള്ള വീടാണ് 1.3 … Read more

കേരളത്തിലെ പ്രമുഖ ബാൻഡായ When Chai Met Toast-ന്റെ ലൈവ് പെർഫോമൻസ് മെയ് 19-ന് ഡബ്ലിനിൽ

ഇന്‍ഡീ-പോപ് സംഗീതവും, ഫോക്ക് സംഗീതവും സമന്വയിപ്പിച്ച് കേരളത്തിലെ പ്രമുഖ ബാന്‍ഡായ When Chai Met Toast അവതരിപ്പിക്കുന്ന സംഗീതപരിപാടി മെയ് 19-ന് ഡബ്ലിനില്‍. തങ്ങളുടെ സവിശേഷ ശൈലിയിലൂടെ വലിയ ആരാധകവൃന്ദം തന്നെ സൃഷ്ടിച്ചിട്ടുള്ള When Chai Met Toast, ഡബ്ലിനിലെ Button Factory-യിലാണ് ലൈവ് പെര്‍ഫോമന്‍സിനായി എത്തുന്നത്. മെയ് 19-ന് വൈകിട്ട് 7 മണിക്ക് പരിപാടി ആരംഭിക്കും. GK Entertainments ആണ് പരിപാടിയുടെ സംഘാടകര്‍. ഇന്‍ഡീ-പോപ്, ഫോക്ക്, റോക്ക് ശൈലികള്‍ സമന്വയിപ്പിച്ചുള്ള സംഗീത പരിപാടികളാണ് ബാന്‍ഡ് നടത്തുന്നത്. … Read more