കോർക്ക് സിറ്റിയിൽ 660,000 യൂറോയുടെ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

വ്യാഴാഴ്ച കോര്‍ക്ക് സിറ്റിയില്‍ ഗാര്‍ഡ നടത്തിയ പരിശോധനയില്‍ 660,000 യൂറോ വിലവരുന്ന കഞ്ചാവുമായി രണ്ട് പുരുഷന്മാര്‍ പിടിയില്‍. നഗരത്തില്‍ വച്ച് ഒരു കാര്‍ നിര്‍ത്തി പരിശോധിക്കവേയാണ് 50,000 യൂറോ വിലവരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. വാറന്റുമായി നടത്തിയ തുടര്‍പരിശോധനകളില്‍ 610,000 യൂറോ വിലവരുന്ന കഞ്ചാവ് കൂടി കണ്ടെടുക്കുകയായിരുന്നു.

സംഭവത്തില്‍ രണ്ട് ചെറുപ്പക്കാരാണ് പിടിയിലായത്. ഇവരെ Mallow District Court-ല്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share this news

Leave a Reply