ചന്ദ്ര കൊടുങ്കാറ്റിനെയും ശക്തമായ മഴയെയും തുടര്‍ന്ന് അയര്‍ലണ്ടിലെ വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കം. കൊടുങ്കാറ്റ് അവസാനിച്ചെങ്കിലും ഇനി വരുന്ന മഴയില്‍ വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് Carlow, Dublin, Kilkenny, Wexford, Wicklow, Waterford എന്നീ കൗണ്ടികളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ റെയിന്‍ വാണിങ് നല്‍കിയിരിക്കുകയാണ്. ഇന്ന് (ബുധന്‍) അര്‍ദ്ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി (അഥവാ വെള്ളിയാഴ്ച പുലര്‍ച്ചെ 12 മണി) വരെയാണ് മുന്നറിയിപ്പ്.

നനഞ്ഞ മണ്ണില്‍ വീണ്ടും പെയ്യുന്ന ശക്തമായ മഴയും, പുഴകള്‍ കരകവിഞ്ഞൊഴുകുന്നതും പ്രാദേശികമായ വെള്ളപ്പൊക്കം സൃഷ്ടിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇത് പ്രത്യേകിച്ച് യാത്രക്കാരെ പ്രതികൂലമായി ബാധിക്കും.

ദിവസങ്ങളായി നീണ്ടുനിന്ന മഴയില്‍ പ്രളയം പ്രധാനമായും ബാധിച്ചത് Aughrim (Co Wicklow), Bunclody, Enniscorthy (Wexford) south Dublin, Dún Laoghaire, Nutgrove, Sandyford, Firhouse, Louth, Laois, Kilkenny എന്നീ പ്രദേശങ്ങളെയാണ്. Tipperary-യിലും River Suir നിറഞ്ഞതിനെ തുര്‍ന്ന് പ്രളയമുണ്ടായി.
പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സഹായത്തിനായി Department of Social Protection-നെ 08 18 6070 80 എന്ന നമ്പറില്‍ ബന്ധപ്പെടാം. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ ചെളിയും, മറ്റ് നാശനഷ്ടങ്ങളും നീക്കാന്‍ അധികൃതര്‍ ശ്രമം നടത്തിവരികയാണ്.






